Image:dhanamfile
Image:dhanamfile

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സ്പെഷ്യല്‍ എഫ്.ഡി; 7.75% വരെ പലിശ നേടാം

മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശ
Published on

രണ്ട് സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക്. പരിമിത കാലയളവിലേക്ക് അവതരിപ്പിച്ചിരിക്കുന്ന ഈ  സ്പെഷ്യല്‍ എഡിഷന്‍ സ്ഥിര നിക്ഷേപങ്ങള്‍ സാധാരണ നിക്ഷേപകര്‍ക്ക് 35 മാസ കാലാവധിയില്‍ 7.20 ശതമാനം പലിശയും 55 മാസ കാലാവധിയില്‍ 7.25 ശതമാനം പലിശയും നല്‍കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. 35 മാസ കാലാവധിയില്‍  7.70 ശതമാനവും 55 മാസ കാലാവധിയില്‍  7.75 ശതമാനവുമാണ് പലിശ. നിലവിൽ എച്ച്.ഡി.എഫ്.സി ബാങ്കില്‍ 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3 ശതമാനം മുതല്‍ 7.75 ശതമാനം പലിശയാണ്  ലഭിക്കുന്നത്. റിപ്പോ നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് അടുത്ത കാലത്ത് പല ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com