അമ്പമ്പോ... വായ്പാ തുകയിലും മുംബൈയെ മലര്‍ത്തിയടിച്ച് ബംഗലരു

അമ്പമ്പോ... വായ്പാ തുകയിലും  മുംബൈയെ മലര്‍ത്തിയടിച്ച് ബംഗലരു
Published on

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ മറികടന്ന് ഭവന, പേഴ്‌സണല്‍ വായ്പയുടെ ടിക്കറ്റ് സൈസില്‍ ബംഗലുരു കുതിക്കുന്നു. 2019ല്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവനവായ്പ, 2.2 കോടി രൂപ ബംഗലൂരുവിലാണ് നല്‍കിയത്.

തൊട്ടുപിന്നില്‍ രണ്ട് കോടി രൂപ ടിക്കറ്റ് സൈസുള്ള ഭവന വായ്പയുമായി

മുംബൈയുണ്ട്. അതുപോലെ തന്നെ പേഴ്‌സണല്‍ വായ്പയില്‍ 34 കോടി രൂപ

വായ്പയെടുത്ത വ്യക്തിയും ബംഗലൂരുവില്‍ തന്നെ. ബാങ്ക്ബസാര്‍ മണിമൂഡ് 2020

റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

ബംഗലൂരുവിലെ ആവേറേജ് ഹോം ലോണ്‍ സൈസ് 33.3 ലക്ഷമാണ്. ഇതും രാജ്യത്തെ

ഉയര്‍ന്ന നിരക്കാണ്. മുംബൈയില്‍ 26.6 ലക്ഷവും.

ബംഗലുരു ഇലക്ട്രോണിക്‌സ് സിറ്റിയിലെ പ്രോപ്പര്‍ട്ടിയുടെ വിലവര്‍ധവും

കരിയറിന്റെ തുടക്കത്തില്‍ തന്നെ വീട് വാങ്ങാന്‍ യുവ ഐറ്റി പ്രൊഫഷണലുകള്‍

തയ്യാറാകുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെങ്കിലും ഭവന വായ്പയില്‍

വളര്‍ച്ചയുണ്ടെന്നാണ് ബാങ്ക്ബസാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com