ഹോംലോണ്‍ എടുക്കാന്‍ പദ്ധതിയുണ്ടോ? ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി യൂണിയന്‍ ബാങ്ക് !

ഒക്ടോബര്‍ 27 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍, വിശദാംശങ്ങള്‍.
ഹോംലോണ്‍ എടുക്കാന്‍ പദ്ധതിയുണ്ടോ? ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി യൂണിയന്‍ ബാങ്ക് !
Published on

ദീപാവലി ഓഫറിനോടനുബന്ധിച്ച് ബാങ്കുകളെല്ലാം ഭവനവായ്പാ പലിശ നിരക്കുകള്‍ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറച്ചിരിക്കുകയാണ്. എസ്ബിഐയും എച്ച്ഡിഎഫ്‌സിയും ഐസിഐസിഐയും ഉള്‍പ്പെടെ വിവിധബാങ്കുകള്‍ ആണ് നിരക്ക് നേരത്തെ തന്നെ വെട്ടിക്കുറച്ചത്. ഇപ്പോഴിതാ യൂണിയന്‍ ബാങ്കും തങ്ങളുടെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ നിരക്കുകള്‍ പുറത്തുവിട്ടു.

6.40 % എന്ന എക്കാലത്തെയും താഴ്ന്ന പലിശനിരക്കിലാണ് യൂണിയന്‍ ബാങ്കിന്റെ ഇപ്പോഴത്തെ നിരക്കുകള്‍. ഒക്ടോബര്‍ 27 മുതല്‍ ഭവനവായ്പയെടുക്കുന്ന വ്യക്തികള്‍ക്ക് പുതിയ നിരക്കുകള്‍ ലഭ്യമാകും.

കോട്ടക് മഹീന്ദ്ര ബാങ്കാണ് 6.50 ശതമാനത്തില്‍ ഹോംലോണ്‍ നല്‍കുന്നത്. എച്ച്ഡിഎഫ്‌സി ലിമിറ്റഡ് 6.60 ശതമാനത്തിലും എസ്ബിഐ 6.7% റേറ്റ് മുതലുമാണ് നിലവില്‍ ഏറ്റവും കുറഞ്ഞ പലിശനിരക്കിലേക്ക് ഹോം ലോണുകള്‍ താഴ്ത്തിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com