ഭവനവായ്പ: ബാങ്ക് തരാത്ത പണം എങ്ങനെ കണ്ടെത്താം?

ഭവനവായ്പയെടുക്കുമ്പോള്‍ ആവശ്യമായ പണത്തിന്റെ 85 ശതമാനമേ ലഭിക്കൂവെന്നതിനാല്‍ ബാക്കി 15 ശതമാനം കണ്ടെത്തേണ്ടത് പലര്‍ക്കും ഒരു കീറാമുട്ടിയായി മാറുന്നു. കാര്യമായ സമ്പാദ്യം ഒന്നുമില്ലാത്തവരാണെങ്കില്‍ മാര്‍ജിന്‍ പണം കണ്ടെത്താന്‍ മറ്റ് തരത്തിലുള്ള വായ്പകളെ ആശ്രയിക്കാം.

ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേലുള്ള വായ്പ (പലിശനിരക്ക്: 9-12%)

താരതമ്യേന കുറഞ്ഞ പലിശനിരക്കാണെന്നത് ലൈഫ് ഇന്‍ഷുറന്‍സ് എന്‍ഡോവ്‌മെന്റ് പോളിസികളുടെ ഈടിന്മേലുള്ള വായ്പയെ ആകര്‍ഷകമാക്കുന്നു. എല്‍.ഐ.സി പോളിസികളുടെ സറണ്ടര്‍ വാല്യുവിന്റെ 90 ശതമാനം വരെ വായ്പയായി നല്‍കുന്നുണ്ട്. ഒന്‍പത് ശതമാനമാണ് പലിശ.

ഓഹരികള്‍ ഈടാക്കി വായ്പയെടുക്കാം (പലിശനിരക്ക്: 14%): കൈവശമുള്ള ഓഹരികള്‍ ലാഭത്തിലല്ലെങ്കില്‍ അവ വില്‍ക്കുന്നതിന് പകരം അവ ഈടാക്കി വായ്പയെടുക്കാം. ബാങ്കിലെ സ്ഥിരനിക്ഷേപം പിന്‍വലിക്കാവുന്ന കാലാവധിയെത്തിയി ല്ലെങ്കില്‍ അത് ഈടാക്കി നിക്ഷേപം നടത്തിയ ബാങ്കില്‍ നിന്നും വായ്പയെടുക്കാവുന്ന താണ്.

സ്വര്‍ണവായ്പ (പലിശനിരക്ക്: 11.75-12.25%): സ്വര്‍ണവില കുതിച്ചുയരുന്ന ഘട്ടത്തില്‍ താരതമ്യേന ഉയര്‍ന്ന തുക തന്നെ സ്വര്‍ ണ പണയ വായ്പയായി എടുക്കാവുന്നതാണ്. കുറഞ്ഞ പ്രോസസിംഗ് ഫീസ് മാത്രമേ സ്വര്‍ണവായ്പയ്ക്കുള്ളൂ.

പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാം: പ്രോവിഡന്റ് ഫണ്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ഒരു തവണ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. ഈ കാലയളവ് പൂര്‍ത്തിയായി നാലാമത്തെ വര്‍ഷം പി.പി.എഫ് ബാലന്‍സിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം.

തൊഴിലുടമയില്‍ നിന്ന് വായ്പ: പല കമ്പനികളും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നുണ്ട്.

പേഴ്‌സണല്‍ ലോണ്‍ (പലിശനിരക്ക്: 16%): അവസാന മാര്‍ഗം എന്ന നിലയിലാണ് പേഴ്‌സണല്‍ ലോണുകളെ ആശ്രയിക്കേണ്ടത്. ഈടില്ലാത്ത വായ്പ ആയതിനാല്‍ പേഴ്‌സണല്‍ ലോണുകളുടെ പലിശനിരക്ക് ഉയര്‍ന്നതാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it