പേടിഎം വഴി ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുന്നതെങ്ങനെ?

സ്വീകര്‍ത്താവ് പേടിഎം ഉപയോക്താവല്ലെങ്കില്‍പ്പോലും എളുപ്പത്തില്‍ മണി ട്രാന്‍സ്ഫര്‍ നടത്താം
പേടിഎം വഴി ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുന്നതെങ്ങനെ?
Published on

രാജ്യത്ത് ഏറ്റവും അധികംപേര്‍ പണം അയയ്ക്കുന്ന ആപ്പുകളിലൊന്നാണ് പേടിഎം. ഫോണ്‍പേ, ഗൂഗ്ള്‍ പേ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും യുപിഐ ഇടപാടുകള്‍ നടക്കുന്നതും പേടിഎം ആപ്പ് വഴിയാണ്. നിങ്ങളുടെ മൊബൈലും ഡിടിഎച്ചും റീചാര്‍ജ് ചെയ്യാന്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ്, ഗ്യാസ് സിലിണ്ടര്‍ ബില്ലുകള്‍ അടയ്ക്കാനും Paytm വാലറ്റ് ഉപയോഗിക്കാം.

12 ദശലക്ഷത്തിലധികം ഷോപ്പുകളിലും വാലറ്റില്‍ നിന്ന് മറ്റ് ഉപയോക്താക്കള്‍ക്ക് പണം കൈമാറുന്നതിനും നേരിട്ടുള്ള ഇന്റര്‍-ബാങ്ക് മണി ട്രാന്‍സ്ഫറുകള്‍ക്കും Paytm UPI ഉപയോഗിക്കുന്നു. ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വീട്ടുവാടക, ഫാസ്റ്റ് ടാഗ് റീചാര്‍ജ് എന്നിവ കൂടാതെ നിങ്ങളുടെ വാലറ്റ് ഉപയോഗിച്ച് ഫുഡ് കാര്‍ഡുകളും ഗിഫ്റ്റ് വൗച്ചറുകളും വാങ്ങാം.

സ്വീകര്‍ത്താവ് Paytm ഉപയോക്താവല്ലെങ്കില്‍പ്പോലും, വാലറ്റില്‍ (Money Wallet)നിന്ന് നിങ്ങളുടെയോ മറ്റൊരാളുടേയോ ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാന്‍സ്ഫര്‍ (Money Transfer) ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് പറ്റും. എങ്ങനെ എന്നു നോക്കാം.

ഘട്ടം 1 - നിങ്ങളുടെ മൊബൈലില്‍ Paytm ആപ്പ് തുറന്ന് 'My Paytm' വിഭാഗത്തിലേക്ക് സ്‌ക്രോള്‍ ചെയ്ത് 'Paytm വാലറ്റ്' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 2 - അടുത്തതായി 'പണമടയ്ക്കുക', 'ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക', 'ഒരു സമ്മാന വൗച്ചര്‍ അയയ്ക്കുക', 'ഓട്ടോമാറ്റിക് ആഡ് മണി' എന്നിങ്ങനെയുള്ള വ്യത്യസ്ത ഓപ്ഷനുകള്‍ തുറക്കും. 'ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഘട്ടം 3 - നിങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തുക ചേര്‍ക്കുക - ഇത് 20 രൂപ മുതല്‍ 25,000 രൂപ വരെയാകാം, ശേഷം പണം ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ബാങ്ക് വിശദാംശങ്ങള്‍ ചേര്‍ക്കുക.

കൈമാറ്റം ചെയ്യാവുന്ന ആകെ തുക ഉപയോക്താവിന്റെ കെവൈസിയെ ആശ്രയിച്ചിരിക്കുന്നു. പൂര്‍ണ്ണമായ കെവൈസി ഉണ്ടെങ്കില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് അനുവദനീയമായ പരമാവധി തുക ട്രാന്‍സ്ഫര്‍ ചെയ്യാം. ഭാഗിക കെവൈസി അല്ലെങ്കില്‍ അടിസ്ഥാന വിവരങ്ങള്‍ മാത്രമുള്ള കെവൈസി നിങ്ങളുടെ ബാങ്കിലേക്ക് 25,000 രൂപയ്ക്കു മുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കില്ല. കെവൈസി ഇല്ലാതെ അല്ലെങ്കില്‍ കാലഹരണപ്പെട്ട കെവൈസി ആണെങ്കില്‍ നിങ്ങളുടെ വാലറ്റിലേക്ക് പണമൊന്നും ചേര്‍ക്കാന്‍ കഴിയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഒരു പുതിയ അക്കൗണ്ട് ചേര്‍ക്കുമ്പോള്‍, നിങ്ങള്‍ അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി, അക്കൗണ്ട് ഉടമയുടെ പേര് എന്നിവ നല്‍കേണ്ടി വരുമെന്ന കാര്യം ഓര്‍ക്കുക. ഈ പ്രോസസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, അടുത്ത തവണ നിങ്ങളുടെ സേവ് ചെയ്ത അക്കൗണ്ടുകളില്‍ നിന്ന് ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം.

ഘട്ടം 4 - ഈ മുഴുവന്‍ പ്രോസസിനും മറ്റൊരു മാര്‍ഗമുണ്ട്. 'പണമടയ്ക്കുക' വിഭാഗത്തില്‍, നിങ്ങള്‍ക്ക് QR കോഡ് സ്‌കാനര്‍ തുറന്ന് സ്വീകര്‍ത്താവിന്റെ UPI QR കോഡ് സ്‌കാന്‍ ചെയ്യാം. ഈ സാഹചര്യത്തില്‍, നിങ്ങള്‍ പേയ്‌മെന്റ് നടത്തുമ്പോള്‍, നിങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ Paytm വാലറ്റില്‍ നിന്നും പണം അയയ്ക്കാന്‍ കഴിയും. ഒരിക്കല്‍ കൂടി ഓര്‍ക്കുക, സാധ്യമായ പരമാവധി തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഫുള്‍ കെവൈസി നിങ്ങളെ അനുവദിക്കും, നിങ്ങള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അക്കാര്യം ശുപാര്‍ശ ചെയ്യുന്നു.

ഘട്ടം 5 - നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കിയോ അല്ലെങ്കില്‍ കോണ്‍ടാക്റ്റുകളില്‍ നിന്നോ ആളുകളെ തിരഞ്ഞെടുക്കാം. അവ യുപിഐ-രജിസ്റ്റര്‍ ചെയ്ത നമ്പറുകളാണെങ്കില്‍, നിങ്ങളുടെ അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ പണം അയയ്ക്കാം. നിങ്ങള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുന്ന ഏത് രീതിയായാലും, വാലറ്റില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തികച്ചും സൗജന്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com