എച്ച്.എസ്.ബി.സി ബാങ്ക് 35,000 പേരെ കുറയ്ക്കും

എച്ച്.എസ്.ബി.സി ബാങ്ക്  35,000 പേരെ കുറയ്ക്കും
Published on

എച്ച്.എസ്.ബി.സി ബാങ്ക് മൂന്ന് വര്‍ഷത്തിനിടെ 35,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. നിലവില്‍ 235,000 പേരാണ് യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായി ഗണിക്കപ്പെടുന്ന എച്ച്.എസ്.ബി.സി ഹോള്‍ഡിംഗ്‌സിലുള്ളത്.

പ്രധാന വിപണികളിലെ വളര്‍ച്ച മന്ദഗതിയിലായതും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറിയതും കുറഞ്ഞ പലിശ നിരക്കുകളും മൂലം മെലിഞ്ഞുവരികയായിരുന്ന ബാങ്കിന് കൊറോണ വൈറസ് പകര്‍ച്ചവ്യാധി പുതിയ വെല്ലുവിളി ഉയര്‍ത്തിയട്ടുണ്ടെന്ന് ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് നോയല്‍ ക്വിന്‍ പറഞ്ഞു. കൂടുതല്‍ മത്സരപരമായിത്തീരാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി യുഎസ്, യൂറോപ്യന്‍ ബിസിനസുകളുടെ നവീകരണം നടത്തുന്നതോടെ 100 ബില്യണ്‍ ഡോളര്‍ ആസ്തി കുറയ്ക്കാന്‍ ബാങ്ക് ഉദ്ദേശിക്കുന്നു.

യൂറോപ്പിലെ വാണിജ്യ ബാങ്കിംഗ് ബിസിനസ് യൂണിറ്റുകളുടെ 7.3 ബില്യണ്‍ ഡോളര്‍ വായ്പ എഴുതിത്തള്ളിയത് ബാങ്കിന് വലിയ ആഘാതമുണ്ടാക്കി. നികുതിക്കു മുമ്പുള്ള ലാഭം മുമ്പു കണക്കാക്കിയതിനേക്കാള്‍ 2019 ല്‍ മൂന്നിലൊന്ന് കുറഞ്ഞ് 13.35 ബില്യണ്‍ ഡോളറായി. എച്ച്.എസ്.ബി.സി ബാങ്ക് ഏഷ്യയില്‍ നിന്നാണ് വരുമാനത്തിന്റെ സിംഹഭാഗവുമുണ്ടാക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com