യു.പി.ഐ ഇടപാടിനും ഇ.എം.ഐ സൗകര്യവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്

ക്രെഡിറ്റ് കാര്‍ഡിന്റെ പ്രവര്‍ത്തനത്തിന് സമാനമായ രീതിയിലാണ് ഈ സേവനവും
യു.പി.ഐ ഇടപാടിനും ഇ.എം.ഐ സൗകര്യവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
Published on

കയ്യില്‍ കാശില്ലെങ്കിലും സാധനം വാങ്ങാം. യു.പി.ഐ ഇടപാടുകള്‍ക്കും ഇ.എം.ഐ സൗകര്യവുമായി എത്തിയിരിക്കുകയാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. ബാങ്കിന്റെ 'Buy Now, Pay Later' ഓപ്ഷന്‍ വഴിയാണ് ഇ.എം.ഐ സൗകര്യം പ്രയോജനപ്പെടുത്താനാകുക.

ക്രെഡിറ്റ് കാര്‍ഡ് പോലെ

ക്രെഡിറ്റ് കാര്‍ഡിന്റെ പ്രവര്‍ത്തനത്തിന് സമാനമായ രീതിയിലാണ് ഈ സേവനവും. എന്നാല്‍ ഇവിടെ കാര്‍ഡുകള്‍ സ്വയ്പ്പ് ചെയ്യുന്നതിന് പകരം ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നു. 10,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇടപാടുകള്‍ മാത്രമാകും ഇത്തരത്തില്‍ ഇ.എം.ഐ ഓപ്ഷനിലേയ്ക്കു മാറ്റാന്‍ സാധിക്കുക

ഗാഡ്ജെറ്റുകള്‍, ഭക്ഷണം, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, യാത്രകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അധികം താമസിയാതെ ഓണ്‍ലൈന്‍ വാങ്ങലുകളിലും ഈ സൗകര്യം ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു.

ഉപയോഗം ഇങ്ങനെ

1. നിങ്ങള്‍ക്ക് ആവശ്യമായ സാധാനങ്ങളോ, സേവനങ്ങളോ റീറ്റെയ്ല്‍ ഷോപ്പില്‍ നിന്നു വാങ്ങുക.

2. ഇടപാട് നടത്താന്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ iMobile pay യില്‍ കയറി 'Scan any QR' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇടപാട് മൂല്യം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ PayLater EMI ഓപ്ഷന്‍ ദൃശ്യമാകും.

3. മൂന്ന്, ആറ്, ഒമ്പത് എന്നിങ്ങനെ നിങ്ങള്‍ക്ക് ആവശ്യമായ ഇ.എം.ഐ കാലാവധി തെരഞ്ഞെടുക്കുക. തുടര്‍ന്ന് നിങ്ങളുടെ പിന്‍ നമ്പര്‍ അടിച്ച് ഇടപാട് പൂര്‍ത്തീകരിക്കാം. പലിശ, സര്‍വീസ് ചാര്‍ജ് പോലുള്ള കാര്യങ്ങളും ഇതേ വിന്‍ഡോയില്‍ കാണാനാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com