റിട്ടയർമെന്റ് സമ്പാദ്യവും ആരോഗ്യ സുരക്ഷയും ഒന്നിച്ച്: എൻപിഎസ് സ്വാസ്ഥ്യ ഇക്വിറ്റി പ്ലസ് അവതരിപ്പിച്ച് ഐസിഐസിഐ

ഐസിഐസിഐ പെൻഷൻ ഫണ്ടിന്റെ വെബ്‌സൈറ്റ് വഴിയോ അപ്പോളോ 24/7 ആപ്പ് വഴിയോ അക്കൗണ്ട് ആരംഭിക്കാം
Healthcare
Image courtesy: Canva
Published on

ഐസിഐസിഐ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഐസിഐസിഐ പെൻഷൻ ഫണ്ട് മാനേജ്‌മെന്റ്, നാഷണൽ പെൻഷൻ സിസ്റ്റത്തിന് (NPS) കീഴിൽ 'ഐസിഐസിഐ പിഎഫ് എൻപിഎസ് സ്വാസ്ഥ്യ ഇക്വിറ്റി പ്ലസ്' (ICICI PF NPS Swasthya Equity Plus) എന്ന പ്രത്യേക പെൻഷൻ പദ്ധതി അവതരിപ്പിച്ചു. അപ്പോളോ ഹെൽത്ത്കോ (Apollo HealthCo), കെഫിൻടെക് (KFintech) എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദീർഘകാല റിട്ടയർമെന്റ് സമ്പാദ്യത്തോടൊപ്പം ആരോഗ്യ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാനുള്ള സൗകര്യവും നൽകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്.

പ്രധാന സവിശേഷതകൾ

70 ശതമാനം മുതൽ 100 ശതമാനം വരെ ഇക്വിറ്റിയിലും, 30 ശതമാനം വരെ ഡെറ്റിലും, 10 ശതമാനം വരെ മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകളിലുമാണ് നിക്ഷേപിക്കുന്നത്. കുറഞ്ഞത് 50,000 രൂപ നിക്ഷേപം എത്തിയതിന് ശേഷം മാത്രമേ ആദ്യത്തെ ഭാഗിക പിൻവലിക്കൽ അനുവദിക്കൂ. എത്ര തവണ വേണമെങ്കിലും ഇത്തരത്തിൽ പണം പിൻവലിക്കാം. അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സാ ചെലവ് ആകെ നിക്ഷേപത്തിന്റെ 70 ശതമാനത്തിലധികം വരികയാണെങ്കിൽ സമ്പാദ്യത്തിന്റെ 100 ശതമാനവും പിൻവലിക്കാനുള്ള സൗകര്യമുണ്ട്.

ഉപയോക്താക്കള്‍ക്ക് നിക്ഷേപത്തിന്റെ 25 ശതമാനം വരെ അപ്പോളോ നെറ്റ്‌വർക്കിന് കീഴിലുള്ള ആശുപത്രികളിലും ഫാർമസികളിലും ചികിത്സാ ആവശ്യങ്ങൾക്കായി പിൻവലിക്കാനുള്ള ഓപ്ഷൻ പദ്ധതി നല്‍കുന്നു. അപ്പോളോ ആശുപത്രികളിൽ പ്രത്യേക പരിഗണനയും ഡിസ്‌കൗണ്ടുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

എങ്ങനെ അക്കൗണ്ട് തുടങ്ങാം?

ഐസിഐസിഐ പെൻഷൻ ഫണ്ടിന്റെ വെബ്‌സൈറ്റ് വഴിയോ അപ്പോളോ 24/7 ആപ്പ് വഴിയോ അക്കൗണ്ട് ആരംഭിക്കാം. ഒരു 'കോമൺ സ്കീം എൻപിഎസ്' അക്കൗണ്ട് കൂടി ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കണം.

ICICI Pension Fund launches NPS Swasthya Equity Plus, combining retirement savings with flexible medical withdrawal benefits.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com