

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് യോഗ്യരായ എല്ലാ പോളിസി ഉടമകള്‍ക്കുമായി 2022 സാമ്പത്തിക വര്‍ഷത്തിലെ 968.8 കോടി രൂപയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി 16-ാം വര്‍ഷമാണ് കമ്പനി ബോണസ് പ്രഖ്യാപിക്കുന്നത്, അതിനുപുറമെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12% കൂടുതലാണിതെന്നു കമ്പനി പറയുന്നു.
2022 മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ പങ്കാളിത്ത പോളിസികള്‍ക്കും ഈ ബോണസ് ലഭിക്കും. ഇത് പോളിസി ഉടമകളുടെ ആനുകൂല്യങ്ങളിലേക്ക് വകയിരുത്തും. ഏകദേശം 10 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇത് അവരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും.
2022 സാമ്പത്തിക വര്‍ഷത്തിലെ 968.8 കോടി രൂപ വാര്‍ഷിക ബോണസ് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, ഇത് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാണ്. കൂടാതെ, 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12% കൂടുതലാണെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന്‍ പറഞ്ഞു. ഈ ബോണസ് ഉപഭോക്താക്കളെ അവരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് ഒരു ചുവടുകൂടി അടുപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine