100 കോടിയുടെ എന്‍സിഡിയുമായി ഐസിഎൽ ഫിൻകോർപ്; പബ്ലിക് ഇഷ്യൂ നാളെ മുതല്‍
പ്രമുഖ നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 100 കോടി രൂപയുടെ പബ്ലിക് ഇഷ്യു അവതരിപ്പിച്ചു. 50 കോടി രൂപയുടെ എന്‍സിഡി (Non-Convertible Debenture) പബ്ലിക് ഇഷ്യൂവും 50 കോടി വരെ ഗ്രിന്‍ ഷൂ ഓപ്ഷനുമാണുള്ളത്. കമ്പനിയുടെ അഞ്ചാമത്തെ പബ്ലിക് ഇഷ്യൂ നാളെ (ഏപ്രില്‍ 25) മുതല്‍ ആരംഭിക്കും. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തവയാണ്.
മികച്ച നിക്ഷേപ അവസരം
ക്രിസില്‍ ബിബിബി- സ്റ്റേബിള്‍ റേറ്റിംഗോടു കൂടിയ ഈ എന്‍സിഡികള്‍, 13.01 ശതമാനം വരെ എഫെക്റ്റീവ് റിട്ടേണ്‍ നല്‍കുമെന്ന് കമ്പനി വിശദീകരിച്ചു. എന്‍സിഡി ഇഷ്യൂ മെയ് 9, 2025 വരെ ലഭ്യമാണ്. പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്യു നേരത്തെ അവസാനിക്കും. ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ്പ് അറിയിച്ചു.
മുഖവില 1,000 രൂപ
1,000 രൂപ മുഖവിലയുള്ളവയാണ് എന്‍സിഡികള്‍. 10 നിക്ഷേപ ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് നാല് വ്യത്യസ്ത സ്‌കീമുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മിനിമം അപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്. പലിശനിരക്കുകള്‍ 11 ശതമാനം മുതല്‍ 13.01 ശതമാനം വരെ വ്യത്യാസപ്പെടും.
വിവിധ സംസ്ഥാനങ്ങളില്‍ സേവനം
മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പിന് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. തമിഴ്‌നാട്ടില്‍ 94 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത എന്‍ബിഎഫ്‌സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിനെ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് നല്‍കുന്നുണ്ട്. കൂടാതെ ട്രാവല്‍ ആന്റ് ടൂറിസം, ഫാഷന്‍ റീട്ടെയിലിംഗ്, ഹെല്‍ത്ത് ഡയഗനോസ്റ്റിക്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ മേഖലകളിലും ഐസിഎല്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine

