'ധനം എൻ.ബി.എഫ്.സി ഓഫ് ദി ഇയർ' പുരസ്കാരം ഇൻഡൽ മണിക്ക്

ധനം ബി.എഫ്.എസ്.ഐ സമിറ്റ് 2026-ൽ എൻ.ബി.എഫ്.സി വിഭാഗത്തിൽ ഇൻഡെൽ മണിക്ക് പുരസ്കാരം ലഭിച്ചു; വായ്പാ ആസ്തിയിൽ 94% വളർച്ചയും അറ്റാദായത്തിൽ 178% വർധനയും 26.1% RoE-യും കമ്പനിയുടെ നേട്ടത്തിന് കരുത്തായി
Indel Money - NBFC Award 2026
ഇൻഡൽ മണി ഡയറക്ടർ സി.എ. അനന്തരാമൻ പുരസ്കാരം ഏറ്റുവാങ്ങുന്നുImage Source: Dhanam Business Media
Published on: 

കൊച്ചി: 10,000 കോടി രൂപ വരെ ആസ്തി കൈകാര്യം ചെയ്യുന്ന (എ.യു.എം) ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) വിഭാഗത്തിൽ 2026-ലെ 'ധനം എൻ.ബി.എഫ്.സി ഓഫ് ദി ഇയർ' പുരസ്കാരം ഇൻഡൽ മണി സ്വന്തമാക്കി. കൊച്ചിയിൽ നടന്ന ധനം ബി.എഫ്.എസ്.ഐ സമിറ്റ് 2026-ൽ, ബാങ്ക് ഓഫ് ഇന്ത്യ നോൺ-എക്സിക്യൂട്ടീവ് ചെയർമാനും എൽ.ഐ.സി മുൻ ചെയർമാനുമായ എം.ആർ. കുമാറിൽനിന്ന് ഇൻഡൽ മണി ഡയറക്ടർ സി.എ. അനന്തരാമൻ പുരസ്കാരം ഏറ്റുവാങ്ങി.

വളർച്ചയുടെ വേഗത്തിലും ലാഭക്ഷമതയിലും ഒരുപോലെ മികവ് തെളിയിച്ച സ്ഥാപനമാണ് ഇൻഡെൽ മണി. ഒരു വർഷത്തിനിടെ വായ്പാ ബിസിനസ് ഏകദേശം ഇരട്ടിയാക്കിയപ്പോഴും കിട്ടാക്കടങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനും ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചു. അതിവേഗ വളർച്ചയ്ക്കൊപ്പം സാമ്പത്തിക അച്ചടക്കവും വിട്ടുവീഴ്ചയില്ലാതെ നിലനിർത്തിയതാണ് ഈ പ്രകടനത്തിന്റെ സവിശേഷത.

2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വായ്പാ ആസ്തികൾ 94 ശതമാനം വർധിച്ച് 3,011 കോടി രൂപയിലെത്തി. ഈ വിഭാഗത്തിൽ പരിഗണിക്കപ്പെട്ട സ്ഥാപനങ്ങളിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണിത്. അറ്റാദായം 178 ശതമാനം കുതിച്ചുയർന്ന് 124 കോടി രൂപയായി. ഓഹരി ഉടമകളുടെ മൂലധനത്തിന്മേലുള്ള ലാഭനിരക്ക് (Return on Equity - RoE) 26.1 ശതമാനമാണ്; ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബിസിനസ് വളർച്ചയും ലാഭക്ഷമതയും വായ്പകളുടെ ഗുണനിലവാരവും ഒരുമിച്ച് മെച്ചപ്പെടുത്തിയതാണ് ഇൻഡെൽ മണിയെ പുരസ്കാരത്തിന് അർഹമാക്കിയത്.

ചടങ്ങിൽ ധനം ബിസിനസ് മീഡിയ ചെയർമാനും ചീഫ് എഡിറ്ററുമായ കുര്യൻ ഏബ്രഹാം, എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധർ പൈ, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് (കേരള) രക്ഷാധികാരിയും അവാർഡ് ജൂറി അംഗവുമായ ഏബ്രഹാം തരിയൻ, ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സതീഷ് മേനോൻ, കെ. വെങ്കിടാചലം അയ്യർ ആൻഡ് കമ്പനി സീനിയർ പാർട്ണറും ബി.എഫ്.എസ്.ഐ അഡ്വൈസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണൻ, വർമ്മ ആൻഡ് വർമ്മ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ സംബന്ധിച്ചു.

Indel Money won the Dhanam NBFC of the Year 2026 award, supported by strong loan asset growth, profitability and return on equity.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```