ന്യൂഡെല്‍ഹിയില്‍ പുതിയ ശാഖ തുറന്ന് ഇന്‍ഡെല്‍ മണി

നടപ്പു സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ 20 പുതിയ ശാഖകള്‍ കൂടി തുടങ്ങും
Image Courtesy: indelmoney.com
Image Courtesy: indelmoney.com
Published on

രാജ്യത്തെ പ്രമുഖ സ്വര്‍ണ വായ്പാ സ്ഥാപനവും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുമായ (എന്‍.ബി.എഫ്.സി) ഇന്‍ഡെല്‍ മണി ന്യൂഡെല്‍ഹിയില്‍ പുതിയ ശാഖ തുറന്നു. കഴിഞ്ഞ പാദത്തില്‍ കമ്പനി 11 പുതിയ ശാഖകള്‍ തുടങ്ങിയിരുന്നു. ന്യൂഡെല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ ആചാര്യ നികേതന്‍ ഇ4/19ല്‍ ആണ് പുതിയ ശാഖ.

ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ സ്വര്‍ണ വായ്പകളാണ് ഈ ശാഖയില്‍ നല്‍കുന്നത്. അതിവേഗ നടപടി ക്രമങ്ങള്‍, കുറഞ്ഞ പലിശ നിരക്ക്, ഉപഭോക്താവിന്റെ സൗകര്യത്തിന് പരിഗണന നല്‍കുന്ന തിരിച്ചടവുകള്‍, സ്വകാര്യതയുടെ പരിരക്ഷണം തുടങ്ങിയ കമ്പനിയുടെ പ്രത്യേകതകള്‍ ഇനി ന്യൂഡെല്‍ഹിയിലെ ബിസിനസ് ചെയ്യുന്നവര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനകരമാകുമെന്ന് കമ്പനി പറയുന്നു.

ഇന്‍ഡെല്‍ മണി ഉത്തര മധ്യ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ന്യൂഡെല്‍ഹിയിലെ പുതിയ ശാഖയെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ 20 പുതിയ ശാഖകള്‍ കൂടി തുടങ്ങും. ഇന്‍ഡെല്‍ മണിക്ക് ഒഡീഷ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്നാട്, തെലുങ്കാന, പുതുച്ചേരി, കേരളം എന്നിങ്ങനെ 9 സംസ്ഥാനങ്ങളിലായി 285ല്‍ പരം ശാഖകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com