

ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തുന്നു. കമ്പനിയിലെ 4500 ല്‍ അധികം വരുന്ന ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വാക്‌സിനേഷന്‍ നടത്തുന്ന ജീവനക്കാര്‍ക്ക് അതിന് ചെലവാകുന്ന പണം പൂര്‍ണ്ണമായും കമ്പനി വഹിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് വേണ്ടി ജീവനക്കാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ സൗകര്യവും ഇന്‍ഡല്‍ മണി ഒരുക്കിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കമ്പനിയിലെ മുഴുവന്‍ ജീവനക്കാരെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണെന്നും അതിനാലാണ് അവര്‍ക്ക് വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള ചെലവ് പൂര്‍ണ്ണമായും കമ്പനി വഹിക്കുന്നതെന്നും ഇന്‍ഡല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ യുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.
സ്വര്‍ണ്ണ വായ്പകള്‍, ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭ വായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍, ഉപഭോക്തൃ വായ്പകള്‍ എന്നിവയാണ് ഇന്‍ഡല്‍ മണി കൈകാര്യം ചെയ്യുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine