

അവധിക്കാലവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റും യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളെ പുതിയ ഉയരത്തിലെത്തിച്ചു. മേയില്‍ 29.90 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളാണ് നടന്നത്. ഒരു വര്‍ഷം മുമ്പ് 25.14 ലക്ഷം കോടിയുടെ ഇടപാടുകളായിരുന്നു. വാര്‍ഷിക വളര്‍ച്ച 19 ശതമാനമാണെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അവധിക്കാല ആഭ്യന്തര യാത്രകള്‍ വര്‍ധിച്ചതും ഐപിഎല്‍ ആവേശം നിറഞ്ഞു നിന്നതും ഇടപാടുകളുടെ എണ്ണം റെക്കോഡിലെത്താന്‍ കാരണമായി. രാജ്യത്ത് സാമ്പത്തികമേഖലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് രാജ്യം വിടുതല്‍ പ്രാപിക്കുന്നതും ഇടപാടുകള്‍ വര്‍ധിക്കാന്‍ വഴിയൊരുക്കി.
അതേസമയം, യുപിഐ ഇടപാടുകളുടെ വലുപ്പം 2021ല്‍ 1,848 രൂപയായിരുന്നത് 20265ല്‍ എത്തിയപ്പോള്‍ 1,313 രൂപയായി കുറഞ്ഞു. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമല്ലെന്നും കൂടുതല്‍ രാജ്യങ്ങളില്‍ യുപിഐ ഉപയോഗിക്കുന്നത് ഭാവിയില്‍ ഇടപാടുകള്‍ വലിയതോതില്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയില്‍ ആദ്യമായി യുപിഐ ഇടപാടുകള്‍ തുടങ്ങുന്നത് 2016ലാണ്. ആ വര്‍ഷം ഏപ്രിലിലാണ് യുപിഐ അധിഷ്ടിത ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ആദ്യത്തെ ആ മാസം വെറും 373 ട്രാന്‍സാക്ഷന്‍ മാത്രമാണ് യുപിഐ വഴി നടന്നത്.
എന്നാല്‍ പിന്നീട് ഉപയോക്താക്കള്‍ ഏറ്റെടുത്തതോടെ ഗതിമാറി. റീചാര്‍ജ്, ബുക്കിംഗുകള്‍, ബില്‍ പേയ്മെന്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് എല്ലാ രംഗത്തും യുപിഐയുടെ സ്വാധീനം ഇന്ന് ദൃശ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine