എന്തു സുഖം, ബീമ സുഗം! ഇൻഷുറൻസുകൾ വില നോക്കി വാങ്ങാൻ ആമസോൺ മോഡൽ പ്ലാറ്റ്ഫോം, സീൻ മാറും

സാമ്പത്തിക രംഗത്ത് യു.പി.ഐ പണമിടപാടുകള്‍ കൊണ്ടുവന്നതിന് തുല്യമായ മാറ്റം ഇതിലൂടെ ഇന്‍ഷുറന്‍സ് രംഗത്തുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
A man in a suit toggling a digital switch labelled ‘insurance Bima Sugam’, with a smiling young couple holding a wooden house model, symbolising easy access to insurance policies through the Bima Sugam portal
canva
Published on

ഇന്‍ഷുറന്‍സ് മേഖലയിലെ എല്ലാ കമ്പനികളെയും ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്ന ബിമ സുഗം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുറന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ നിയന്ത്രകരായ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ) മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം പോര്‍ട്ടല്‍ തറന്നെങ്കിലും ആദ്യഘട്ടം ഡിസംബറിലേ പ്രവര്‍ത്തന സജ്ജമാകൂ. ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ക്കും ഏജന്റുമാര്‍ക്കും പോര്‍ട്ടലില്‍ ചേരാന്‍ അവസരം നല്‍കാന്‍ ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളെയും ഇടനിലക്കാരെയും ഉപയോക്താക്കളെയും ഒരുമിച്ച് കൊണ്ടുവരുന്ന വണ്‍ സ്‌റ്റോപ്പ് ഡിജിറ്റല്‍ മാര്‍ക്കറ്റ്‌പ്ലേസാണ് ബീമ സുഗം (Bima Sugam). പോളിസിയെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാനും കൂടുതല്‍ പേരിലേക്ക് ഇന്‍ഷുറന്‍സ് പദ്ധതികള്‍ എത്താനും ഇതുവഴി സാധിക്കും. നിലവില്‍ ഒരാള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ വിവിധ വെബ്‌സൈറ്റുകളും ഏജന്റുമാരെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കേണ്ടതുണ്ട്. മികച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ പലപ്പോഴും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് കഴിയാറില്ല.

മാറ്റം ഇങ്ങനെ

എന്നാല്‍ പുതിയ പോര്‍ട്ടല്‍ വരുന്നതോടെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പദ്ധതികള്‍ താരതമ്യം ചെയ്യാനും മികച്ചവ കണ്ടെത്തി തിരഞ്ഞെടുക്കാനും കഴിയും. അതായത് ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ ഒരു ഉത്പന്നം വാങ്ങുന്നത് പോലെ ഇനി ഇന്‍ഷുറന്‍സും വാങ്ങാമെന്ന് സാരം. അടുത്ത ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കുക, ക്ലെയിം അപേക്ഷകള്‍ നല്‍കുക തുടങ്ങിയ സേവനങ്ങളും പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തും. ലൈഫ്, ആരോഗ്യ, വാഹന ഇന്‍ഷുറന്‍സുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിന്ന് വാങ്ങാം. ഒന്നിലധികം ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്ളവര്‍ക്ക് അവയെല്ലാം ഒരുമിച്ച് ഈ പ്ലാറ്റ്‌ഫോമില്‍ മാനേജ് ചെയ്യാനും സാധിക്കും.

ജനങ്ങള്‍ക്കുള്ള ഉപകാരങ്ങള്‍

- വിവിധ കമ്പനികളുടെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒരിടത്ത് ലഭ്യമാകും

- ഓണ്‍ലൈനായി നേരിട്ട് പോളിസിയുടെ ഭാഗമാകാം

- വിലയിലെയും സേവനങ്ങളിലെയും സുതാര്യത

- ഭാവിയില്‍ ഇന്‍ഷുറന്‍സ് പുതുക്കാനും ക്ലെയിമുകള്‍ നല്‍കാനും പോര്‍ട്ടലില്‍ സംവിധാനമൊരുക്കും

എല്ലാവര്‍ക്കും ഗുണമെന്ന് വിദഗ്ധര്‍

അതേസമയം, ഇത്തരമൊരു പോര്‍ട്ടല്‍ എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആളുകള്‍ക്ക് വളരെ എളുപ്പത്തിലും വേഗത്തിലും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകാനും കമ്പനികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനും ഇതിലൂടെ സാധിക്കും. 2047ലെത്തുമ്പോള്‍ രാജ്യത്തെ എല്ലാവരെയും ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ളില്‍ കൊണ്ടുവരികയെന്ന കേന്ദ്രലക്ഷ്യത്തിന്റെ ഭാഗമാണ് പോര്‍ട്ടലെന്നും ഇവര്‍ പറയുന്നു. സാമ്പത്തിക രംഗത്ത് യു.പി.ഐ പണമിടപാടുകള്‍ കൊണ്ടുവന്നതിന് തുല്യമായ മാറ്റം ഇതിലൂടെ ഇന്‍ഷുറന്‍സ് രംഗത്തുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

The Insurance Regulatory and Development Authority of India (IRDAI) will launch the Bima Sugam portal in December 2025. The digital one-stop platform will simplify buying, selling, and servicing of insurance policies.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com