

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലെ അവധി ദിനങ്ങളിലും രാജ്യത്തെ ആദായ നികുതി ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. മാര്‍ച്ച് 29 മുതല്‍ 31 (ശനി,ഞായര്‍,തിങ്കള്‍) വരെയുള്ള ദിവസങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിര്‍ദേശം നല്‍കിയത്. ഈദ് അവധി ദിനവും ഇതില്‍ ഉള്‍പ്പെടും. മാര്‍ച്ച് 31 ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം കൂടിയാണ്.
ആദായ നികുതി ഓഫീസുകളിലെ ഈ സാമ്പത്തിക വര്‍ഷത്തിലെ എല്ലാ ജോലികളും മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാനാണ് ഈ സംവിധാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് അറിയിപ്പില്‍ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ പേയ്‌മെന്റുകളും മറ്റ് സാമ്പത്തിക ഇടപാടുകളും മാര്‍ച്ച് 31 നകം തന്നെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈദ് പൊതു അവധിയായ മാര്‍ച്ച് 31 ന് ബാങ്കുകളോട് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ തുറക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. നികുതി ദായകരുടെ സൗകര്യം കണക്കിലെടുത്താണ് ഈ സംവിധാനമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകളില്‍ പ്രത്യേക ക്ലിയറിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine