

മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 250 രൂപയുടെ എസ്.ഐ.പി യുമായി എസ്‌ബിഐ മ്യൂച്വൽ ഫണ്ട്. ജന്‍നിവേഷ് എന്ന് പേരിട്ടിരിക്കുന്ന എസ്.ഐ.പി ആദ്യമായി നിക്ഷേപിക്കുന്നവരും ചെറുകിട നിക്ഷേപകരും കൂടുതലായി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഗ്രാമീണ മേഖലകളിലുളളവരും പട്ടണ, നഗര പ്രദേശങ്ങളിലുളളവരും എസ്.ഐ.പി യുടെ ഭാഗമാകുമെന്ന് കണക്കാക്കുന്നു.
വെറും 250 രൂപയിൽ ആരംഭിക്കുന്ന ഫ്ലെക്സിബിള്‍ ആയ എസ്.ഐ.പി ഓപ്ഷനുകളാണ് ജൻനിവേഷ് വാഗ്ദാനം ചെയ്യുന്നത്. ദിവസ, ആഴ്ച, പ്രതിമാസ നിക്ഷേപ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. SBI YONO പ്ലാറ്റ്‌ഫോമിലും Paytm, Groww, Zerodha പോലുള്ള ഫിൻടെക് പ്ലാറ്റ്‌ഫോമുകളിലും നിക്ഷേപ സൗകര്യം ലഭ്യമാക്കും.
സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും അസംഘടിത മേഖലയിലെ ചെറുകിട നിക്ഷേപകർക്കും ജൻനിവേഷ് എസ്‌ഐപി യുടെ ലാളിത്യവും വഴക്കവും വളരെയധികം പ്രയോജനം ചെയ്യും. പ്രതിമാസം 250 രൂപയുടെ എസ്‌ഐപി നിക്ഷേപം 15 ശതമാനം റിട്ടേൺ നിരക്കില്‍ 30 വർഷത്തിനുള്ളിൽ 17.30 ലക്ഷം രൂപയുടെ സമാഹരണം നടത്താൻ ഉപയോക്താവിനെ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine