ജെ.എം.ജെ ഫിന്‍ടെക്കിന്റെ നാലാം പാദ ലാഭത്തില്‍ 43% വളര്‍ച്ച

വായ്പകളിലും ശക്തമായ വളര്‍ച്ച കാഴ്ചവയ്ക്കാനായി
Joju madathumpady johny, managing director, JMJ Fintech
ജോജു മടത്തുംപടി ജോണി, മാനേജിംഗ് ഡയറക്ടര്‍
Published on

ബാങ്കിതര ധനകാര്യ സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ് 2024-2025 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 0.66 കോടിരൂപയുടെ ലാഭം രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 0.46 കോടി രൂപയായിരുന്നു. 43.11 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം ഇതോടെ 5.16 കോടി രൂപയായി.

ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 70 ശതമാനം വര്‍ധനയോടെ 6.10 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 129 ശതമാനം വര്‍ധനയോടെ 17.14 കോടി രൂപയുമായി.

ജെ.എം.ജെ കൈകാര്യം ചെയ്യുന്ന മൊത്തം വായ്പകള്‍, തൊട്ട് മുന്‍പാദമായ ഒക്ടോബര്‍-ഡിസംബറില്‍ നിന്ന് 29 ശതമാനം വളര്‍ച്ചയോടെ 42.56 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വായ്പകള്‍ 69 ശതമാനം വര്‍ധനയോടെ 42.56 കോടി രൂപയുമായി. മുന്‍ സാമ്പത്തിക വര്‍ഷമിത് 25.19 കോടി രൂപയായിരുന്നു.

സാമ്പത്തിക വര്‍ഷത്തിലെ റെക്കോഡ് മുന്നേറ്റത്തിന്റെ പ്രതിഫലനമായി ഓഹരി വിപണിയിലും മികച്ച നേട്ടം കൈവരിച്ചതായി ജെ.എം.ജെ ഫിന്‍ടെക് മാനേജിംഗ് ഡയറക്ടര്‍ ജോജു മടത്തുംപടി ജോണി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com