ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 176.71 കോടി രൂപ അറ്റാദായം

35.35 ശതമാനം അറ്റാദായ വര്‍ധന
ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 176.71 കോടി രൂപ അറ്റാദായം
Published on

കൊച്ചി - രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2021 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ 176.61 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 130.56 കോടി രൂപയായിരുന്നു അറ്റാദായം. 35.35 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നാലാം പാദത്തില്‍ 841.13 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 840.58 കോടി രൂപയായിരുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലു പാദങ്ങളിലുമായി 590.14 കോടി രൂപയാണ് കമ്പനി ആകെ അറ്റാദായം നേടിയിട്ടുള്ളത്. തൊട്ട് മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇത് 544.98 കോടി രൂപയായിരുന്നു. 8.29 ശ തമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും ബിസിനസിന്റെ എല്ലാ മേഖലകളിലും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി ജെ.എം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കംപാനി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com