കേരള ബാങ്കിനെ നയിക്കാന്‍ ജോര്‍ട്ടി എം. ചാക്കോ; സി.ഇ.ഒയായി ചുമതലയേറ്റു

ഐ.ഡി.ബി.ഐ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി വിരമിച്ചയാളാണ് ജോര്‍ട്ടി
Kerala Bank logo, Jorty M Chacko
Image : Kerala Bank
Published on

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്കിന്റെ സി.ഇ.ഒയായി ജോര്‍ട്ടി എം. ചാക്കോ സ്ഥാനമേറ്റു. ഐ.ഡി.ബി.ഐ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ച വ്യക്തിയാണ് ജോര്‍ട്ടി.

കേരള ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന (CEO) പി.എസ്. രാജന്റെ കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരം മന്ത്രിസഭയാണ് ജോര്‍ട്ടിയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. ജോര്‍ട്ടിയെ സി.ഇ.ഒയാക്കുന്നതിന് റിസര്‍വ് ബാങ്കും അനുമതി നൽകി.

ഐ.ഡി.ബി.ഐ ബാങ്കില്‍ റീറ്റെയ്ല്‍ ബാങ്കിംഗ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ജോര്‍ട്ടിക്ക് ബാങ്കിംഗ് രംഗത്ത് നാല് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന സമ്പത്തുണ്ട്.

ഫെഡറല്‍ ബാങ്ക്, പുതുതലമുറ സ്വകാര്യബാങ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ബാങ്കിംഗ് രംഗത്തും ഒരു പതിറ്റാണ്ടിന്റെ അനുഭവ പരിചയമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com