കോര്‍പ്പറേറ്റ് ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ച് കേരള ബാങ്ക്

സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശാഖകളുമായി ശക്തമായ സാന്നിധ്യമാകാന്‍ കേരള ബാങ്കിന് സാധിച്ചുവെന്ന് സിഇഒ ജോര്‍ട്ടി എം. ചാക്കോ വ്യക്തമാക്കി
കേരള ബാങ്ക് കോര്‍പ്പറേറ്റ് ബിസിനസ് സമ്മിറ്റ് ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റോയ് എബ്രഹാം, സിഇഒ ജോര്‍ട്ടി എം. ചാക്കോ, ഭരണസമിതിയംഗങ്ങളായ ടി.സി ഷിബു, അഡ്വ. വി. സലിം, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. വി.കെ പ്രസാദ് എന്നിവര്‍ സമീപം.
കേരള ബാങ്ക് കോര്‍പ്പറേറ്റ് ബിസിനസ് സമ്മിറ്റ് ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റോയ് എബ്രഹാം, സിഇഒ ജോര്‍ട്ടി എം. ചാക്കോ, ഭരണസമിതിയംഗങ്ങളായ ടി.സി ഷിബു, അഡ്വ. വി. സലിം, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. വി.കെ പ്രസാദ് എന്നിവര്‍ സമീപം.
Published on

കേരള ബാങ്കിന്റെ നേതൃത്വത്തില്‍ വ്യവസായ-വാണിജ്യ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളേയും വിവിധ സര്‍ക്കാര്‍ വികസന ഏജന്‍സികളേയും പങ്കെടുപ്പിച്ച് കോര്‍പ്പറേറ്റ് ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചു. എറണാകുളം ലുലു മാരിയറ്റ് ഹോട്ടലില്‍ നടന്ന പരിപാടി കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ നിലവിലുള്ള വ്യവസായിക സൗഹൃദ അന്തരീക്ഷവും വികസനവും ത്വരിതപ്പെടുത്താന്‍ കേരള ബാങ്കിന്റെ കോര്‍പ്പറേറ്റ് ബിസിനസ് വായ്പകളിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുടെ സാധ്യതകളെ നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താനാണ് കേരള ബാങ്ക് ശ്രമിക്കുന്നതെന്നും ടി.വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശാഖകളുമായി ശക്തമായ സാന്നിധ്യമാകാന്‍ കേരള ബാങ്കിന് സാധിച്ചുവെന്ന് സിഇഒ ജോര്‍ട്ടി എം. ചാക്കോ വ്യക്തമാക്കി. 16 ലക്ഷം കോടി രൂപയാണ് കേരളത്തിലെ എല്ലാ ബാങ്കുകളുടെയും കൂടിയുള്ള ബിസിനസ്. ഇതില്‍ 1.25 ലക്ഷം കോടി രൂപയുമായി 7.5 ശതമാനത്തിന്റെ വിപണി പങ്കാളിത്തം കേരള ബാങ്കിന് സ്വന്തമാണെന്ന് ജോര്‍ട്ടി എം. ചാക്കോ പറഞ്ഞു.

കേരളത്തില്‍ നിന്ന് ലഭിക്കുന്ന നിക്ഷേപം കേരളത്തില്‍ തന്നെ വിനിയോഗിക്കുകയാണ് കേരള ബാങ്ക് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വികസനത്തില്‍ കേരള ബാങ്ക് വഹിക്കുന്ന പങ്ക് വലുതാണ്. കാര്‍ഷിക, ചെറുകിട സംരംഭങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ വായ്പ നല്കാന്‍ ബാങ്ക് ശ്രമിക്കുന്നുണ്ട. കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ ലോണ്‍ കൊടുക്കുന്നതില്‍ മുന്നില്‍ കേരള ബാങ്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്ക് ഭരണ സമിതിയംഗം സമ്മിറ്റില്‍ ടി.സി ഷിബു അധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി.എം. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. ഭരണ സമിതിയംഗം അഡ്വ. വി. സലിം, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. വി.കെ പ്രസാദ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റോയ് എബ്രഹാം, ജനറല്‍ മാനേജര്‍ ജോളി ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വ്യവസായിക സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയെ പ്രതിനിധീകരിച്ച് സ്ഥാപന മേധാവികള്‍, ഫിനാന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com