

കേരള ഗ്രാമീണ ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ അവലോകന യോഗമായ 'കെജിബി മന്ഥന്‍ Q1 എഫ്.വൈ 2026-27' കൊച്ചിയില്‍ നടന്നു. കാനറ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഭവേന്ദ്ര കുമാര്‍, കേന്ദ്ര ധനകാര്യ സേവന വകുപ്പ് ഡയറക്ടര്‍ സുര്‍ജിത് കാര്‍ത്തികേയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ബാങ്കിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടു.
സഹകരിക്കുക, നവീകരിക്കുക, ഉയരുക എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ബാങ്കിന്റെ മുന്‍കാല പ്രകടനം വിലയിരുത്തുകയും പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ബാങ്കിന്റെ ആകെ ബിസിനസ് ഒരു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ അറിയിച്ചു.
കേരളത്തിലെ ടൂറിസം, ഭക്ഷ്യ സംസ്‌കരണം, മത്സ്യബന്ധനം, കയര്‍, ആയുര്‍വേദം, ഗ്രാമീണ സംരംഭകത്വം എന്നീ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് വിമല വിജയഭാസ്‌കര്‍ വ്യക്തമാക്കി.
ഫോബ്‌സ് അവാര്‍ഡ് പട്ടികയില്‍ കേരള ഗ്രാമീണ ബാങ്ക് ഇടംപിടിച്ചതിനെ യോഗം അഭിനന്ദിച്ചു. ചടങ്ങില്‍ ബാങ്കിന്റെ പുതിയ 'ട്രെയിനിംഗ് കോംപെന്‍ഡിയം' ഭവേന്ദ്ര കുമാര്‍ പ്രകാശനം ചെയ്തു.
എം.എസ്.എം.ഇ, റീട്ടെയില്‍ വായ്പകള്‍, എന്‍.ആര്‍.ഐ ബിസിനസ്, സ്വര്‍ണ പണയ വായ്പകള്‍, ഡിജിറ്റല്‍ ബാങ്കിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ ബാങ്ക് ലക്ഷ്യമിടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine