എങ്ങനെ മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തെരഞ്ഞെടുക്കാം?

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കുക എന്നതിനൊപ്പം പ്രധാനമാണ് മികച്ച പ്ലാനുകള്‍ തിരഞ്ഞെടുക്കുക എന്നതും
health insurance, insurance family
canva
Published on

ഇന്നത്തെ കാലത്ത് ആരോഗ്യമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. രോഗങ്ങള്‍ സര്‍വസാധാരണമായി. ചികിത്സാ ചെലവുകളാകട്ടെ കുത്തനെ വര്‍ധിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെട്ടുവെങ്കിലും ഇതിനായി കൂടുതല്‍ പണം നല്‌കേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

തിരക്കേറിയ ജീവിതത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെന്നത് വളരെ അത്യാവശ്യമായ ഘടകമാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കുക എന്നതിനൊപ്പം പ്രധാനമാണ് മികച്ച പ്ലാനുകള്‍ തിരഞ്ഞെടുക്കുക എന്നതും. പോളിസികള്‍ എടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.

ആവശ്യങ്ങള്‍ അറിയുക

നമ്മുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കി മാത്രം പോളിസികള്‍ തിരഞ്ഞെടുക്കുക. ഒരാള്‍ക്ക് മാത്രമുള്ള പോളിസികള്‍, കുടുംബത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നവ തുടങ്ങി വ്യത്യസ്ത തരം പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമെന്ന് തോന്നുന്നവ തിരഞ്ഞടുക്കുക. നിങ്ങളുടെയും മാതാപിതാക്കളുടെയും പ്രായം, ആരോഗ്യസ്ഥിതി, മുന്‍കാല ആശുപത്രി വാസം തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി മാത്രം പോളിസികള്‍ സെലക്ട് ചെയ്യുക.

വ്യവസ്ഥകള്‍ ശ്രദ്ധിക്കുക

പല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പലവിധത്തിലുള്ള പോളിസികളാണ്. പോളിസി എടുക്കും മുമ്പ് നിബന്ധകള്‍ കൃത്യമായി മനസിലാക്കുക. ഏതൊക്കെ തരത്തിലുള്ള ആശുപത്രി ചെലവുകള്‍ കവര്‍ ചെയ്യില്ലെന്ന് കൃത്യമായി മനസിലാക്കുക. പല പോളിസികളിലും ചില രോഗങ്ങള്‍ക്ക് 1-4 വര്‍ഷങ്ങള്‍ വരെ വെയിറ്റിംഗ് പീരിയഡ് ഉണ്ടാകും. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ തിരിച്ചടിയാകും.

നെറ്റ്‌വര്‍ക്ക് ഹോസ്പിറ്റല്‍

പേരുകേട്ട ഇന്‍ഷുറന്‍സ് കമ്പനിയാണെങ്കിലും ചിലപ്പോള്‍ നിങ്ങളുടെ നാട്ടിലെ ആശുപത്രിയുമായി കമ്പനിക്ക് ഇടപാട് ഉണ്ടാകില്ല. അങ്ങനെയുള്ള ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുത്താല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ക്യാഷ്‌ലെസ് സൗകര്യം കിട്ടാതെ വരുന്നു. നെറ്റ്‌വര്‍ക്ക് ഹോസ്പിറ്റലുകളുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണ്.

ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ

ഒരു ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണിത്. ക്ലെയിം സെറ്റില്‍മെന്റ് 90 ശതമാനത്തിന് മുകളിലാണെങ്കില്‍ താരതമ്യേന മികച്ച സേവനം നല്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com