
കാര്‍ഷിക വായ്പകള്‍ തിരിച്ചടക്കുന്നതില്‍ കര്‍ഷകരുടെ അലംഭാവം കുറയുന്നു. രാജ്യത്ത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ കിട്ടാക്കടം കുറയുന്നുവെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം, ക്രെഡിറ്റ് കാര്‍ഡ് വായ്പകളില്‍ കിട്ടാക്കടം വര്‍ധിക്കുന്നത് വലിയ തോതിലാണ്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. കാര്‍ഷിക വായ്പകളിലെ കിട്ടാക്കട നിരക്ക് മുന്‍ വര്‍ഷത്തെ 14.16 ശതമാനത്തില്‍ നിന്ന് 14.9 ശതമാനമായാണ് കുറഞ്ഞത്.
കാര്‍ഷിക വായ്പകളില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനയുണ്ടായതായി മന്ത്രി അറിയിച്ചു. 2022 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം 9.38 ലക്ഷം കോടി രൂപയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ വായ്പ അനുവദിച്ചത്. 2024 ഡിസംബര്‍ 31 ന് ഇത് 10.05 ലക്ഷം കോടിയായി വര്‍ധിച്ചു..
അതേസമയം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലെ കിട്ടാക്കടം ഗ്രാമീണ ബാങ്കുകളില്‍ 7.8 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറഞ്ഞു. സഹകരണ ബാങ്കുകളില്‍ ഇത് 6.8 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായും കുറഞ്ഞു. 2022 മാര്‍ച്ച് 31 മുതല്‍ കാര്‍ഷിക വായ്പകളിലെ കിട്ടാക്കടം കുറഞ്ഞു വരികയാണ്
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് വായ്പകളില്‍ തിരിച്ചടവ് കുറയുന്നത് വലിയ തോതിലാണ്. കഴിഞ്ഞ 12 മാസത്തിനിടെ കിട്ടാക്കടം 28.42 ശതമാനമാണ്. നിലവില്‍ 6,742 കോടി രൂപയാണ് കിട്ടാക്കടമായി മാറിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 5,520 ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് വര്‍ധന 1,500 കോടി രൂപ.
Read DhanamOnline in English
Subscribe to Dhanam Magazine