എല്‍.ഐ.സിയില്‍ രണ്ട് പുതിയ എം.ഡിമാര്‍, ഇക്കൊല്ലം മാറുന്നത് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെ 25 ഉന്നതര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ക്യാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ് ഇവയില്‍ പലതിലും അന്തിമ തീരുമാനമെടുക്കുന്നത്
newly appointed managing directors of LIC , Dinesh Pant , Ratnakar Patnaik
എല്‍.ഐ.സിയുടെ പുതിയ മാനേജിംഗ് ഡയറക്ടര്‍മാരായ രത്‌നാകര്‍ പട്‌നായിക്ക്, ദിനേഷ് പന്ത് എന്നിവര്‍ Canva, Linkedin /Dinesh Pant, ccilindia.com
Published on

നടപ്പുകലണ്ടര്‍ വര്‍ഷത്തില്‍ പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളിലെ 25 ഉന്നത പോസ്റ്റുകളില്‍ ആളെ കണ്ടെത്താന്‍ കേന്ദ്രധനമന്ത്രാലയം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനിലെ ചെയര്‍മാന്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഉള്‍പ്പെടെയാണ് മാറ്റം.

ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോ (FSIB) ഇതിന് വേണ്ടിയുള്ള അഭിമുഖങ്ങള്‍ നടത്തും. ഇവര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ക്യാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. എല്‍.ഐ.സിയിലെ ഒഴിവിലേക്ക് ഇതിനോടകം തന്നെ രണ്ട് പുതിയ മാനേജിംഗ് ഡയറക്ടര്‍മാരെ കേന്ദ്രം നിയമിച്ചിട്ടുണ്ട്.

എല്‍.ഐ.സിയില്‍ തലമുറ മാറ്റം

അടുത്ത മാസത്തോടെ ടോപ് മാനേജ്‌മെന്റ് തലത്തില്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് എല്‍.ഐ.സി. നിലവിലെ എം.ഡി ആന്‍ഡ് സി.ഇ.ഒ, എം.ഡിമാര്‍ എന്നിങ്ങനെയാണ് മാറ്റം. നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ദിനേഷ് പന്തിനെയാണ് പുതിയ എം.ഡിയായി നിയമിച്ചിരിക്കുന്നത്. മേയ് 2027 വരെയാണ് നിയമനം. എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ രത്‌നാകര്‍ പട്‌നായിക്കും സമാന പദവിയില്‍ നിയമിതനാകും. 2028 മാര്‍ച്ച് വരെയാണ് നിയമനം. ജൂണ്‍ ഏഴ് വരെയാണ് നിലവിലെ സി.ഇ.ഒയും എം.ഡിയുമായ സിദ്ധാര്‍ത്ഥ മൊഹന്തിയുടെ കാലാവധ.

മറ്റ് ഒഴിവുകള്‍ ഇങ്ങനെ

ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ് (ഐ.ഐ.എഫ്.സി.എല്‍) എം.ഡി രാജ ജയ്ശങ്കറുടെ കാലാവധി മെയ് 28 വരെയാണ്. കൂടാതെ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ സ്വരൂപ് കുമാര്‍ സാഹ ജൂണ്‍ രണ്ടിനും വിരമിക്കും. കൂടാതെ ബാങ്കിലെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്മാരും വിരമിക്കുന്നുണ്ട്. 2022 നവംബറില്‍ സ്ഥാനമേറ്റെടുത്ത കാനറ ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വിജയ് ശ്രീരംഗന്‍ ഈ വര്‍ഷം നവംബറില്‍ കാലാവധി പൂര്‍ത്തിയാക്കും. ഇതേ ദിവസം തന്നെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ശ്രീനിവാസന്‍ വരദരാജനും പഞ്ചാബ് നാഷണല്‍ ബാങ്കിലെ കെ.ജി അനന്തകൃഷ്ണനും വിരമിക്കും.

The Centre has announced a major reshuffle at LIC by appointing two new Managing Directors, with plans to fill 25 top positions across key financial institutions in 2025

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com