എല്‍.ഐ.സി ഓഹരികള്‍ക്ക് വന്‍കുതിപ്പ്; തുണയായി മൂന്നാംപാദ ഫലങ്ങള്‍

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദ ഫലങ്ങള്‍ അനുകൂലമായതാണ് ഓഹരികളെ കുതിപ്പിലേക്ക് നയിച്ചത്.
എല്‍.ഐ.സി ഓഹരികള്‍ക്ക് വന്‍കുതിപ്പ്; തുണയായി മൂന്നാംപാദ ഫലങ്ങള്‍
Published on

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍.ഐ.സി) ഓഹരികള്‍ക്ക് വന്‍കുതിപ്പ്. ഒരുഘട്ടത്തില്‍ ഒന്‍പത് ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന ഓഹരികള്‍ 2025 മെയ് 28ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലുമെത്തി.

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദ ഫലങ്ങള്‍ അനുകൂലമായതാണ് ഓഹരികളെ കുതിപ്പിലേക്ക് നയിച്ചത്. ഇന്നലെ വൈകുന്നേരമാണ് പാദഫലം കമ്പനി പുറത്തുവിട്ടത്.

ഈ പാദത്തില്‍ ലാഭം 17.46 ശതമാനം വര്‍ധിച്ച് 12,930.44 കോടിയായി. മുന്‍ വര്‍ഷം സമാനപാദത്തില്‍ ലാഭം 11,008.65 കോടി രൂപയായിരുന്നു. ആകെ പ്രീമിയം വരുമാനം 17.76 ശതമാനം വര്‍ധിച്ച് 1.26 ലക്ഷം കോടിയായി ഉയര്‍ന്നു. തൊട്ടു മുന്‍വര്‍ഷം ഇത് 1.07 ലക്ഷം കോടി രൂപയായിരുന്നു.

എല്‍.ഐ.സിക്ക് ആദ്യവര്‍ഷ പ്രീമിയമായി ഡിസംബര്‍ പാദത്തില്‍ ലഭിച്ചത് 10,648.46 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 45.2 ശതമാനം വര്‍ധന. ജിഎസ്ടി പരിഷ്‌കരണത്തില്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ലഭിച്ച നികുതിയിളവ് കമ്പനിയുടെ വരുമാനത്തെ സ്വാധീനിച്ചതായി എല്‍.ഐ.സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ആര്‍. ദൊരൈസ്വാമി പ്രതികരിച്ചു.

LIC shares rally over 9% following strong Q3 results with 17% profit growth and higher premium income

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com