വയനാടിന് കൈത്താങ്ങാവാന്‍ മണപ്പുറം ഫിനാന്‍സ്; നാലു കോടി രൂപ നല്‍കും

ദുരിതബാധിതരെ ചേര്‍ത്ത് നിര്‍ത്തുമെന്ന് വി.പി നന്ദകുമാര്‍
V.P.Nandakumar, M.D, Manappuram Finance
വി.പി. നന്ദകുമാര്‍
Published on

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലയിലേക്ക് സഹായ ഹസ്തവുമായി മണപ്പുറം ഫിനാന്‍സ്. ദുരിത മേഖലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടി രൂപ നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡി.യും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ അറിയിച്ചു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കൂടാതെ, മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മൂന്നു കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം പ്രവര്‍ത്തിക്കും

വയനാട് ദുരന്തത്തില്‍ ഇരകളായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ദുരിതബാധിതരെ ചേര്‍ത്തുപിടിക്കുന്ന നടപടികള്‍ക്കും മണപ്പുറം ഫിനാന്‍സ് തുടക്കമിടുകയാണെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ, ദുരിതബാധിതരുടെ ആവശ്യാനുസരണം വീടുകളും മറ്റു സൗകര്യങ്ങളും പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ നാശം വിതച്ച പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ വീണ്ടെടുപ്പ് സമൂഹത്തിന്റെ കടമയാണെന്നും വി.പി നന്ദകുമാര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com