ബാങ്ക് ലയനം ഉപഭോക്താക്കള്‍ക്കു ദോഷകരമാകും: എ.ഐ.ബി.ഇ.എ

ബാങ്ക് ലയനം  ഉപഭോക്താക്കള്‍ക്കു  ദോഷകരമാകും: എ.ഐ.ബി.ഇ.എ
Published on

10 പൊതുമേഖലാ ബാങ്കുകളെ നാല് വലിയ സ്ഥാപനങ്ങളായി ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉപഭോക്തൃ സേവനങ്ങളെ ബാധിക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍. മോശം വായ്പ മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്നതല്ല, നിരവധി ശാഖകള്‍ അടച്ചുപൂട്ടാനിടയാക്കുന്ന ഈ തീരുമാനമെന്നും എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പറഞ്ഞു.

2019 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍  1,50,000 കോടി രൂപ (1.5 ട്രില്യണ്‍ രൂപ) മൊത്തം ലാഭം നേടിയെങ്കിലും മോശം വായ്പകളുടെയും മറ്റും പേരിലുള്ള 216000 കോടി രൂപ നീക്കിയിരിപ്പ്് വേണ്ടിവന്നതിനാല്‍ ഫലത്തില്‍ 66,000 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്.  വന്‍കിട കോര്‍പ്പറേറ്റുകള്‍ സ്വന്തമാക്കിയ മോശം വായ്പകള്‍ ലയനത്തിലൂടെ വീണ്ടെടുക്കാനാകുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?

സ്റ്റേറ്റ്് ബാങ്കുകളുടെ ലയന ശേഷം എ.ഐ.ബി.ഇ.എ നേരത്തെ നിരീക്ഷിച്ചതുപോലെ, മോശം വായ്പകള്‍ ഉയര്‍ന്നു. ഈ ബാങ്കുകള്‍ അതേ അപകടസാധ്യത നേരിടുന്നു- വെങ്കടാചലം അഭിപ്രായപ്പെട്ടു. ലയനത്തോടെ ഓരോ ബാങ്ക് ശാഖയിലും ഉപഭോക്തൃ ജനസംഖ്യ വര്‍ദ്ധിക്കും. ഇത് ബാങ്കിംഗ് സേവനങ്ങളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com