സ്വപ്ന തേരിലേറി 13 വീട്ടമ്മമാര്‍; സൗജന്യ വിമാന യാത്ര ഒരുക്കി മണിരത്ന ഗ്രൂപ്പ്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മണിരത്ന ഗ്രൂപ്പിന് കേരളത്തിലും തമിഴ്നാട്ടിലുമായി 58 ബ്രാഞ്ചുകളാണുള്ളത്.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണിരത്ന ഗ്രൂപ്പ് വനിതകള്‍ക്ക് സൗജന്യമായി ഒരുക്കുന്ന വിമാനയാത്രയുടെ ടിക്കറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.വി.മണികണ്ഠന്‍, മാനേജിംഗ് ഡയറക്ടര്‍ ധന്യ മണികണ്ഠന്‍, സിദ്ധര്‍ഥ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നറുക്കെടുപ്പില്‍ വിജയികളായ വീട്ടമ്മമാര്‍ക്ക് സമ്മാനിക്കുന്നു. ജനറല്‍ മാനേജര്‍ സി.പി പ്രമോദ്, മൈക്രോഫിനാന്‍സ് ഓപ്പറേഷണല്‍ ഹെഡ് എന്‍. പി പ്രജിന്‍ എന്നിവര്‍ സമീപം.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണിരത്ന ഗ്രൂപ്പ് വനിതകള്‍ക്ക് സൗജന്യമായി ഒരുക്കുന്ന വിമാനയാത്രയുടെ ടിക്കറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.വി.മണികണ്ഠന്‍, മാനേജിംഗ് ഡയറക്ടര്‍ ധന്യ മണികണ്ഠന്‍, സിദ്ധര്‍ഥ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നറുക്കെടുപ്പില്‍ വിജയികളായ വീട്ടമ്മമാര്‍ക്ക് സമ്മാനിക്കുന്നു. ജനറല്‍ മാനേജര്‍ സി.പി പ്രമോദ്, മൈക്രോഫിനാന്‍സ് ഓപ്പറേഷണല്‍ ഹെഡ് എന്‍. പി പ്രജിന്‍ എന്നിവര്‍ സമീപം.
Published on

ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ മണിരത്ന ഗ്രൂപ്പ് ഉപയോക്താക്കളായ വനിതകള്‍ക്ക് സൗജന്യ ആകാശ യാത്ര ഒരുക്കുന്നു. ഗ്രൂപ്പിന്റെ ഭാഗമായ 13 വീട്ടമ്മാര്‍ക്കാണ് സ്വപ്നതേരില്‍ എന്ന പേരില്‍ കൊച്ചിയില്‍ നിന്നും ബംഗളുരുവിലേക്കും തിരിച്ചും സൗജന്യ വിമാന യാത്ര സാധ്യമാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മണിരത്ന ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.വി.മണികണ്ഠന്‍ നടത്തി.

വിമാന യാത്രയ്ക്കുള്ള ടിക്കറ്റും വീട്ടമ്മമാര്‍ ചടങ്ങില്‍ ഏറ്റുവാങ്ങി. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള സ്ത്രീരത്ന, കുട്ടികളുടെ ഉന്നമനത്തിനായുള്ള ലിറ്റില്‍ രത്ന എന്നി പദ്ധതികളും ചടങ്ങില്‍ അവതരിപ്പിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു എന്‍.ബി.എഫ്.സി ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്കായി വിമാന യാത്ര സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ എസ്.വി.മണികണ്ഠന്‍ പറഞ്ഞു.

ലിറ്റില്‍ രത്ന പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 20 കുട്ടികളുടെ മുഴുവന്‍ പഠനചിലവും ഗ്രൂപ്പ് വഹിച്ചുവരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മണിരത്ന ഗ്രൂപ്പിന് കേരളത്തിലും തമിഴ്നാട്ടിലുമായി 58 ബ്രാഞ്ചുകളാണുള്ളത്.

ഗ്രൂപ്പിന് കീഴില്‍ മണിരത്ന ഇന്റഗ്രേറ്റഡ് ഫൗണ്ടേഷന്‍, പ്രത്യഗ്ര മണിരത്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി, മണിരത്ന ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, എനാര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ നാല് കമ്പനികളിലായി 250ല്‍പരം ജീവനക്കാരും 30,000 ത്തിലധികം ഉപയോക്താക്കളും ഉണ്ട്. മണിരത്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ധന്യ മണികണ്ഠന്‍, സിദ്ധര്‍ഥ് മേനോന്‍, ജനറല്‍ മാനേജര്‍ സി.പി പ്രമോദ്, മൈക്രോഫിനാന്‍സ് ഓപ്പറേഷണല്‍ ഹെഡ് എന്‍. പി പ്രജിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

'ഇറാഷണല്‍ എക്‌സ്യൂബറന്‍സ്' മുതല്‍ 'ക്രെഡിറ്റ് സുനാമി' വരെ; വാക്കുകള്‍ കൊണ്ട് വിപണിയെ നിയന്ത്രിച്ച അലന്‍ ഗ്രീന്‍സ്പാന്‍ 'ദി മാസ്‌ട്രോ' വിടവാങ്ങുമ്പോള്‍
ചെമ്മാട് ഹൈലൈറ്റ് കണ്‍ട്രിസൈഡ് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ ഉദ്ഘാടനം ചെയ്യുന്നു.
VD Satheesan Cabinet Meeting
2026ലെ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് റെസിഡന്‍സ് പട്ടികയില്‍ ഒമ്പത് ഇന്ത്യക്കാര്‍; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി
logo
DhanamOnline
dhanamonline.com