

എല്ലാ തരം വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡിനും മൂന്ന് മാസത്തെ ഇളവ് ലഭിക്കുന്ന മോറട്ടോറിയം വന്നെങ്കിലും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. പലിശ സംബന്ധിച്ച് നിങ്ങള്‍ മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ പറയാം.
അധികാരം ബാങ്കുകള്‍ക്ക്: മോറട്ടോറിയം പ്രഖ്യാപിച്ചത് ആര്‍ബിഐ ആണെങ്കിലും നടപ്പിലാക്കുന്നതിനുള്ള അധികാരം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. അതിനാല്‍ തന്നെ തിരിച്ചടവുകളിലുള്ള ഇളവ്, പലിശ കുടശ്ശിക, എന്നിവ അതത് ബാങ്കുകളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.
പലിശ നിരക്ക് : എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണെന്നാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിവയും മൊറട്ടോറിയം പരിധിയില്‍ വരും. എന്നാല്‍ ഇക്കാലയളവിലെ പലിശ നിരക്ക് താരതമ്യേന കൂടുതലായിരിക്കും. സാധാരണ സമയങ്ങളില്‍ ഒരാള്‍ക്ക് നിശ്ചിത തുകയുടെ 5% നല്‍കിക്കൊണ്ട് തിരിച്ചടവ് മാറ്റിവെക്കാന്‍ കഴിയും. എന്നാല്‍ അടയ്ക്കാത്ത തുക അടുത്ത ഘട്ടത്തിലേക്ക് നീളുകയും 2 മുതല്‍ 4 ശതമാനം വരെ പലിശ ഈടാക്കുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യും.
തിരിച്ചടവ് നല്‍കിയില്ലെങ്കില്‍: മൂന്ന് മാസത്തെ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് നല്‍കിയില്ലെങ്കില്‍ സാധാരണ ഗതിയില്‍ ഈടാക്കുന്ന തുകയാണ് ക്രെഡിറ്റ് കാര്‍ഡുടമളില്‍ നിന്ന് ഈടാക്കുക. എന്നാല്‍ ഇത് 6-12 ശതമാനത്തിന് ഇടയിലായിരിക്കും.
മോറട്ടോറിയം നേടാന്‍ : നിശ്ചിത തീയതിക്കുള്ളില്‍ പണമടച്ചില്ലെങ്കില്‍ ബാങ്ക് ഓട്ടോമാറ്റിക്കായി നിങ്ങളുടെ പേയ്മെന്റിന് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് നല്‍കും. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടെങ്കില്‍ ബാങ്ക് നിശ്ചിത തീയതിയില്‍ തുക ഈടാക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് മൊറട്ടോറിയം ആവശ്യമാണെങ്കില്‍ അത് നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണം. ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തെ അറിയിച്ചാലും മതി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine