കൂട്ടുപലിശ തിരികെ നല്‍കുന്ന പദ്ധതി എല്ലാവര്‍ക്കും നേട്ടമാണോ? ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

കൂട്ടുപലിശ തിരികെ നല്‍കുന്ന പദ്ധതി എല്ലാവര്‍ക്കും നേട്ടമാണോ? ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

എക്സ്‌ഗ്രേഷ്യ എന്ന പേരില്‍ നല്‍കുന്ന ഈ തുകയ്ക്ക് അര്‍ഹരായവര്‍ തന്നെ ചെറിയ ഒരു ശതമാനം ആളുകളാണ്. അര്‍ഹരായവര്‍ക്ക് തന്നെ നടപടി പൂര്‍ണമായും ഗുണകരമാകില്ല എന്നതാണ് വ്യക്തം.
Published on

മോറട്ടോറിയം കാലത്തെ കൂട്ടുപലിശ എഴുതിത്തള്ളല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച പദ്ധതിയില്‍ വായ്പയെടുത്തവര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് പറയാനാകില്ലെന്ന് വിദഗ്ധര്‍. കൊറോണ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ആറുമാസത്തെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശയും സാധാരണ പലിശയും തമ്മില്‍ വ്യത്യാസമുള്ള തുക സര്‍ക്കാര്‍ അതാത് വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്.

എക്സ്‌ഗ്രേഷ്യ എന്നപേരില്‍ നല്‍കുന്ന ഈ തുകയ്ക്ക് അര്‍ഹരായവര്‍ തന്നെ ചെറിയ ഒരു ശതമാനം ആളുകളാണ്. അര്‍ഹരായവര്‍ക്ക് തന്നെ പൂര്‍ണമായും ഗുണകരമാകില്ല ഇതെന്നതാണ് വ്യക്തം. നിലവില്‍ അതേ കാലയളവിലെ സാധാരണ പരിശ വായ്പയെടുത്തയാള്‍തന്നെ അടക്കേണ്ടിവരുമെന്നതാണ് സത്യം.

ഉദാഹരണത്തിന് എട്ടുശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപ ഭവനവായ്പയെടുത്തയാള്‍ക്ക് 1,682 രൂപയാണ് ആകെ ലഭിക്കുന്ന നേട്ടം. ആദായ നികുതിയിളവുകൂടി പ്രയോജനപ്പെടുത്തുന്നവരാണെങ്കില്‍ ആയിനത്തില്‍ 525 രൂപ കുറച്ച് 1,157 രൂപയായിരിക്കും ആകെ അക്കൗണ്ടിലേക്ക് ലഭിക്കുക. രണ്ടുകോടി രൂപ വായ്പയെടുത്തയാള്‍ക്കാകട്ടെ 13,452 രൂപയാകും ലഭിക്കുക. മറ്റ് കാര്യങ്ങള്‍ ചുവടെ:

രണ്ടുകോടി രൂപയില്‍ത്താഴെയുള്ള വായ്പയെടുത്തവര്‍ക്കും രണ്ടുകോടിയില്‍ത്താഴെ മാത്രം തരിച്ചടവ്  ബാക്കിയുള്ളവര്‍ക്കും മാത്രമാകും എക്‌സ്‌ഗ്രേഷ്യ നല്‍കുന്നത്.

രണ്ട് കോടിയിലുള്ള വായ്പയെങ്കിലും ഏതെങ്കിലും ഒരു പ്രാവശ്യമെങ്കിലും തിരിച്ചടവ് മുടക്കിയവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) അല്ലാത്ത വായ്പകള്‍ക്കാണ് ആനുകൂല്യം.

മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നല്‍കിയവര്‍) ഒരുപോലെയാണ് ആനുകൂല്യം.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകള്‍, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com