

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നു രാവിലെ 10 മണിക്ക് മാധ്യമങ്ങളോടു സംസാരിക്കും. വായ്പകൾക്കു മോറട്ടോറിയം, വായ്പകളുടെ കാലാവധി നീട്ടൽ, കിട്ടാക്കട വ്യവസ്ഥയിൽ ഇളവ് തുടങ്ങി ബാങ്കുകളും ധനകാര്യ കമ്പനികളും ഉന്നയിച്ച ആവശ്യങ്ങളോടുള്ള പ്രതികരണം അദ്ദേഹം അറിയിക്കും. പലിശ നിരക്ക് കൂടുമെന്ന അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയെ ചൊല്ലി ആശങ്ക വേണ്ടെന്ന് ഉറപ്പു നൽകാനും ദാസ് ഈ അവസരം വിനിയോഗിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine