പാരമ്പര്യത്തോടൊപ്പം വിശ്വാസവും സല്‍പേരും; മൂത്തൂറ്റ് ഫിന്‍കോര്‍പ്പിന് സൂപ്പര്‍ ബ്രാന്‍ഡ് പുരസ്‌കാരം

പുരസ്‌കാര നേട്ടം അഭിമാനകരമെന്ന് തോമസ് ജോണ്‍ മുത്തൂറ്റ്
Muthoot Fincorp
Muthoot Fincorp
Published on

138 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് (മുത്തൂറ്റ് ബ്ലൂ) ബിസിനസ് രംഗത്തെ അഭിമാനകരമായ സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്‌കാരം. 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് ബ്രാന്‍ഡിംഗ്' ആയി കരുതപ്പെടുന്ന ഈ പുരസ്‌കാരം മികച്ച ഉപഭോക്തൃ വിശ്വാസം, സല്‍പ്പേര്, വ്യവസായ രംഗത്തെ നേതൃത്വം എന്നീ മികവുകള്‍ തെളിയിച്ച ബ്രാന്‍ഡുകള്‍ക്കാണ് നല്‍കുന്നത്. പൂര്‍ണമായും ഉപയോക്താക്കളുടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഈ പുരസ്‌ക്കാരം നേടുന്ന സ്വര്‍ണ പണയ എന്‍ബിഎഫ്‌സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.

അഭിമാനകരമെന്ന് തോമസ് ജോണ്‍ മുത്തൂറ്റ്

ശക്തമായ ബ്രാന്‍ഡ് ഇക്വിറ്റി, മികച്ച ഉപഭോക്തൃ ബന്ധം, നഗര-ഗ്രാമീണ മേഖലകളിലുള്ള ശക്തമായ സാന്നിധ്യം തുടങ്ങിയവക്കുള്ള തെളിവുകൂടിയാണ് ഈ നേട്ടമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സ്ഥാപനത്തെ തങ്ങളുടെ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി കാണുന്നു. ഉപയോക്താക്കളും പ്രൊഫഷണലുകളും സ്വതന്ത്ര പ്രക്രിയയിലൂടെയുള്ള വോട്ടിംഗിലൂടെയാണ് ഈ പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. 2025ലെ സൂപ്പര്‍ബ്രാന്‍ഡ് അംഗീകാരം ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഈ അംഗീകാരം ഉപഭോക്തൃ കേന്ദ്രീകൃതവും നവീനവും ധാര്‍മ്മികവുമായ ബിസിനസ് രീതികളോടുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യം.

ഡിജിറ്റല്‍ രീതികളെ ത്വരിതപ്പെടുത്തുകയും അത്യാധുനിക ഫിന്‍ടെക് സൊല്യൂഷനുകളില്‍ നിക്ഷേപം നടത്തുകയും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. ജനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാമ്പത്തിക പരിസ്ഥിതിയാണ് രൂപപ്പെടുത്തുന്നത്. തോമസ് ജോണ്‍ മുത്തൂറ്റ് വ്യക്തമാക്കി

രാജ്യത്ത് ഉടനീളം 3,700 ശാഖകള്‍

ഇന്ത്യയിലുടനീളം 3700-ത്തിലധികം ശാഖകളിലൂടെയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സേവനം നല്‍കി വരുന്നത്. സ്വര്‍ണ വായ്പക്ക് പുറമെ ചെറുകിട ബിസിനസ് വായ്പകള്‍, വസ്തു ഈടിന്മേലുള്ള വായ്പ എന്നിവയുള്‍പ്പെടെ നിരവധി സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പാരമ്പര്യത്തില്‍ ഉറച്ചു നിന്ന് വിശ്വാസ്യതയും ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ആധുനിക സാങ്കേതികതയും സംയോജിപ്പിച്ച് രാജ്യമൊട്ടാകെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് കമ്പനി.

വായ്പ സാധാരണക്കാരുടെ വീട്ടുപടിക്കല്‍

ഉപയോക്താക്കളുടെ വിശ്വാസത്തിന്റെ മികച്ച അംഗീകാരമാണ് സൂപ്പര്‍ബ്രാന്‍ഡ് എന്ന ബഹുമതിയെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ വായ്പ ലഭ്യമാക്കി അവരെ ശാക്തീകരിക്കുക എന്ന വാഗ്ദാനമാണ് നിറവേറ്റി കൊണ്ടിരിക്കുന്നത്. ലളിതവും സുതാര്യവും ഫലപ്രദവുമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കാന്‍ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. വിശ്വസ്തനായ ഒരു സാമ്പത്തിക സേവന ദാതാവാകാനുള്ള പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണ് ഈ അംഗീകാരം. ഭാവിയിലും നൂതന സേവനങ്ങളിലൂടെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com