48 ലക്ഷം രൂപയുടെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി മുത്തൂറ്റ് ഫിനാന്‍സ്

രണ്ടു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളതും ഹയര്‍ സെക്കണ്ടറി തലത്തില്‍ 80 ശതമാനമെങ്കിലും മാര്‍ക്കു വാങ്ങിയവരുമാണ് സ്‌കോളര്‍ഷിപിന് അര്‍ഹരായത്.
48 ലക്ഷം രൂപയുടെ  ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി മുത്തൂറ്റ് ഫിനാന്‍സ്
Published on

മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മുത്തൂറ്റ് എം ജോര്‍ജ്ജ് പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ് 2021-22 ന്റെ ഭാഗമായി അര്‍ഹരായ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. എംബിബിഎസ്, എഞ്ചിനീയറിങ്, ബിഎസ്സി നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകളിലേക്കായി 48 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപുകളാണു നല്‍കിയത്.

രണ്ടു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളതും ഹയര്‍ സെക്കണ്ടറി തലത്തില്‍ 80 ശതമാനമെങ്കിലും മാര്‍ക്കു വാങ്ങിയവരുമാണ് സ്‌കോളര്‍ഷിപിന് അര്‍ഹരായത്. പത്ത് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 24 ലക്ഷം രൂപയും പത്ത് ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് 12 ലക്ഷം രൂപയും പത്ത് ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് 12 ലക്ഷം രൂപയുമാണ് സ്‌കോളര്‍ഷിപ്.

എറണാകുളം അവന്യൂ റീജന്റില്‍ നടത്തിയ സ്‌കോളര്‍ഷിപ് ദാന ചടങ്ങില്‍ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഗോപിനാഥ് പി മുഖ്യാതിഥിതിയായി. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് പ്രിന്‍സിപാല്‍ ഡോ. പി സി നീലകണ്ഠന്‍, ഐഎംഎ കൊച്ചി വൈസ് പ്രസിഡന്റ് ഡോ. ഹനീഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷത്തെ തുകയും ചടങ്ങില്‍ വച്ച് നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയാണ് മുത്തൂറ്റ് എം ജോര്‍ജ്ജ് പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്. 2017-ലാണ് സാമ്പത്തികമായി പിന്നോക്കമായ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യവുമായി ഇതിനു തുടക്കം കുറിച്ചത്.

മുത്തൂറ്റ് ഫിനാന്‍സ് ഇതിനായി ആകെ 1,58,20,000 രൂപ (20172022) വകയിരുത്തുകയും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ നേട്ടവും ലഭിച്ചു. വരും വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള കൂടുതല്‍ പദ്ധതികളിലൂടെ താഴേക്കിടയിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനു പിന്തുണ നല്‍കാന്‍ മുത്തൂറ്റ് ഫിനാന്‍സ് സജീവ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

ജീവിതത്തില്‍ മികവു പ്രകടിപ്പിക്കാന്‍ അഭിവാഞ്ചയുള്ള മികച്ച വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനാണ് തങ്ങള്‍ ഈ സാമൂഹ്യ പ്രതിബദ്ധതാ നീക്കം ആരംഭിച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com