മുത്തൂറ്റ് ഫിനാന്‍സിന് മൂന്നാം പാദത്തില്‍ ₹2,656 കോടി രൂപ ലാഭം

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു
മുത്തൂറ്റ് ഫിനാന്‍സിന് മൂന്നാം പാദത്തില്‍ ₹2,656 കോടി രൂപ ലാഭം
Published on

കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്‌സിയുമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 3,693 കോടി രൂപയെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനവാണ് കമ്പനി കൈവരിച്ചിട്ടുള്ളത്.

മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ്പാ ആസ്തികള്‍ 48 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലായ 1,64,720 കോടി രൂപയിലെത്തി. സംയോജിത ലാഭം എക്കാലത്തെയും ഉയര്‍ന്ന നിലയിലായ 7209 കോടി രൂപയിലെത്തി. 84 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 51 ശതമാനം വര്‍ധനവോടെ 1,47,552 കോടി രൂപയിലെത്തി. സ്വര്‍ണ പണയ വായ്പകള്‍ 50 ശതമാനം വര്‍ധിച്ചു 1,39,658 കോടി രൂപയിലെത്തി. കമ്പനി ലോക്കറില്‍ ഈടായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിന്റെ മൂല്യം 2,50,100 കോടിയിലെത്തിയതായും 2025 ഡിസംബര്‍ 31ല്‍ അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളുടെ കാര്യത്തില്‍ 1,64,000 കോടി രൂപ എന്ന നിര്‍ണായകമായ ഒരു നാഴികക്കല്ലു കടന്ന മികച്ച പ്രകടനമായിരുന്നുവെന്ന് സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ആഭ്യന്തര സാമ്പത്തിക പശ്ചാത്തലങ്ങളുടെ പിന്തുണ, കേന്ദ്ര ബജറ്റ് നല്‍കിയ മികച്ച ആത്മവിശ്വാസം റിസര്‍വ് ബാങ്കിന്റെ നയങ്ങള്‍ തുടങ്ങിയവ ഈ നിര്‍ണായക വളര്‍ച്ചയ്ക്ക് സഹായകമായി.

ഇവയ്ക്ക് പുറമെ ജിഎസ്ടി നിരക്കു കുറക്കല്‍ ഉപഭോഗത്തെ പിന്തുണക്കുന്നതില്‍ നിര്‍ണായക പങ്കാണു വഹിച്ചത്. കമ്പനിയുടെ അറ്റാദായം ചരിത്രത്തിലെ മികച്ച വളര്‍ച്ചയായ 50,065 കോടി രൂപയിലെത്തിയതായി പ്രവര്‍ത്തന ഫലത്തെ കുറിച്ചു സംസാരിച്ച മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com