വാലന്‍ന്റൈന്‍സ് ഡേ സ്വര്‍ണ നാണയവുമായി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്

അടുത്തുള്ള മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് ശാഖകള്‍ സന്ദര്‍ശിച്ച് ബുക്കിംഗ്‌ നടത്താം
image: @pr
image: @pr
Published on

ലവ് ബൈറ്റ്‌സ് കോയിന്‍ എന്ന പേരില്‍ സ്‌പെഷല്‍ ലിമിറ്റഡ് എഡിഷന്‍ 24 കാരറ്റ് സ്വര്‍ണ നാണയങ്ങള്‍ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് അവതരിപ്പിച്ചു. വാലന്‍ന്റൈന്‍സ് ദിനത്തിന്റെ പ്രതീകമായുള്ള ലവ് ബൈറ്റ്‌സ് കോയിനുകള്‍ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റും, മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് സ്ഥാപക ആര്‍ലിന്‍ അന്ന ഫിലിപ്പും ചേര്‍ന്നാണ് അവതരിപ്പിച്ചത്.

പ്രണയം, ഹൃദയം, ക്യൂപിഡ്, രണ്ട് ലവ് ബലൂണുകളിലുള്ള ഒരു പ്രണയലേഖനം എന്നിവ ഉള്‍ക്കൊള്ളുന്ന 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍ ചേര്‍ന്നതാണ് പ്രത്യേക വാലന്‍ന്റൈന്‍സ് ഡേ പതിപ്പ്. പോക്കറ്റില്‍ സൗകര്യപ്രദമായി വെക്കാവുന്ന 0.5 ഗ്രാം, ഒരു ഗ്രാം 24 കാരറ്റ് നാണയങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് വാലന്‍ന്റൈന്‍സ് ദിനത്തിലെ സമ്മാനമായി നല്‍കാനാവും.

ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് ശാഖകള്‍ സന്ദര്‍ശിച്ച് ബുക്കിംഗ്‌ നടത്താം. ചടങ്ങില്‍ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് ചെയര്‍പേഴ്‌സണും മുഴുവന്‍ സമയ ഡയറക്ടറുമായ നിസ്സി മാത്യു, സിഇഒ പി ഇ മത്തായി, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജിസ്സണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com