ഏപ്രില്‍ 1 മുതല്‍ ബാങ്കുകളുടെ എടിഎം ഇടപാട് നിയമങ്ങള്‍ മാറുന്നു; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രതിദിന ക്യാഷ് പിന്‍വലിക്കലില്‍ നിയന്ത്രണം കടുപ്പിക്കുകയാണ്.
ഏപ്രില്‍ 1 മുതല്‍ ബാങ്കുകളുടെ എടിഎം ഇടപാട് നിയമങ്ങള്‍ മാറുന്നു; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
Published on

രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകള്‍ എടിഎം ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റംവരുത്തുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും സൗജന്യ ഇടപാടുകളും പ്രതിദിന ക്യാഷ് പിന്‍വലിക്കലുമായും ബന്ധപ്പെട്ട നിബന്ധനകളിലാണ് മാറ്റംവരുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് യുപിഐ അധിഷ്ടിതമായിട്ടുള്ള എടിഎം ഇടപാടുകളെ സാധാരണ എടിഎം ഇടപാടായിട്ടാകും ഇനി പരിഗണിക്കുക. മാസംന്തോറുമുള്ള സൗജന്യ എടിഎം ഇടപാട് പരിധിയില്‍ ഇത് ഉള്‍പ്പെടും. സൗജന്യ ഇടപാടിനു ശേഷമുള്ള ഓരോ പിന്‍വലിക്കലിനും 23 രൂപ വീതം ഈടാക്കും.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രതിദിന ക്യാഷ് പിന്‍വലിക്കലില്‍ നിയന്ത്രണം കടുപ്പിക്കുകയാണ്. ഡെബിറ്റ് കാര്‍ഡുകളുടെ മാറ്റം അനുസരിച്ച് ഇടപാടുകളില്‍ 50 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. പ്ലാറ്റിനം, ഗോള്‍ഡ്, ബിസിനസ് കാര്‍ഡുകളില്‍ പ്രതിദിന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 50,000 രൂപയായിട്ടാണ് താഴ്ത്തിയത്.

ബന്ധന്‍ ബാങ്ക്

സ്വകാര്യ ബാങ്കുകളിലൊന്നായ ബന്ധന്‍ ബാങ്കും ഏപ്രില്‍ മുതല്‍ എടിഎം ഇടപാടുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ബന്ധന്‍ ബാങ്ക് എടിഎമ്മുകളില്‍ മൂന്ന് സൗജന്യ ഇടപാടുകളും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മൂന്നും സൗജന്യമായിരിക്കും. നോണ്‍ മെട്രോ നഗരങ്ങളില്‍ സൗജന്യ ഇടപാടുകള്‍ അഞ്ച് വീതമായിരിക്കും.

ഏപ്രില്‍ മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള നിയമങ്ങളും മാറുകയാണ്. ഇനി മുതല്‍ ആധാര്‍ കാര്‍ഡ് മാത്രം മതിയാകില്ല പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രായം തെളിയിക്കുന്ന മറ്റ് രേഖകളോ നല്‌കേണ്ടിവരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com