സൂക്ഷ്മ വായ്പകള്‍ക്കുള്ള പ്രത്യേക വിഭാഗവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ലക്ഷ്യം എംഎസ്എംഇ, ചെറുകിട കാര്‍ഷിക മേഖലകള്‍

home loans get cheaper as sbi cuts rates
-Ad-

ഗ്രാമങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും എംഎസ്എംഇ, ചെറുകിട കാര്‍ഷിക മേഖലാ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക വിഭാഗം ആരംഭിച്ചു. രാജ്യ വ്യാപകമായി എണ്ണായിരത്തിലേറെ ഗ്രാമീണ, ചെറുപട്ടണ ശാഖകളിലൂടെ ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മ വായ്പകള്‍ നല്‍കുകയാണ് പുതിയ എഫ്‌ഐ ആന്‍ഡ് എംഎം ( ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് മൈക്രോ മാര്‍ക്കറ്റ്്) വിഭാഗത്തിന്റെ ലക്ഷ്യം.

ബാങ്കിന്റെ 63,000-ത്തില്‍ ഏറെയുള്ള കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളുടെ സേവനവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഡിഎംഡി സഞ്ജീവ് നൗടിയാലായിരിക്കും പുതിയ വിഭാഗത്തിന്റെ മേധാവി. മൈക്രോ ഫിനാന്‍സ് രംഗത്ത് കൂടുതല്‍ പ്രധാന്യം നല്‍കുന്നതു കൂടിയായിരിക്കും പുതിയ മേഖല.  രാജ്യത്തിന്റെ ഉള്‍നാടന്‍ മേഖലകളിലുള്ളവര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന സുപ്രധാന നീക്കമാണിതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here