

പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ്
ഇന്റര്‍ഫേസ്) ഹാന്‍ഡിലുകളില്‍ നിന്ന് 10 ലക്ഷത്തിലധികം ഉപയോക്താക്കളെ
ഐ.സി.ഐ.സി.ഐ ബാങ്ക് സ്വന്തമാക്കി. മാര്‍ച്ച് 5 ന് റിസര്‍വ് ബാങ്ക് യെസ്
ബാങ്കിനു മേല്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി നാഷണല്‍
പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ബാങ്കുമായി
ബന്ധപ്പെട്ടുള്ള യു.പി.ഐ സേവനങ്ങള്‍ തടഞ്ഞിരുന്നു.
രാജ്യത്തെ
യു.പി.ഐ പേയ്‌മെന്റുകളില്‍ 39 ശതമാനവും യെസ് ബാങ്ക് വഴിയായിരുന്നു.
മൊറട്ടോറിയം വരും മുമ്പ് 10 ലക്ഷത്തിലധികം യു.പി.ഐ ഹാന്‍ഡിലുകള്‍ സജീവമായി
ഇടപാട് നടത്തിയിരുന്നു. ഓഫ്‌ലൈന്‍ കിരാന പേയ്‌മെന്റുകള്‍, യൂട്ടിലിറ്റി
ബില്ലുകള്‍ അടയ്ക്കല്‍, വായ്പ തിരിച്ചടവ്, ബി 2 ബി റീട്ടെയിലര്‍ വിതരണ
പേയ്‌മെന്റുകള്‍ എന്നിവയ്ക്കാണ് ഈ യു.പി.ഐ ഹാന്‍ഡിലുകള്‍
ഉപയോഗിച്ചിരുന്നതെന്ന് പേയ്മെന്റ് പ്ലാറ്റ്‌ഫോം ആയ ക്യാഷ്ഫ്രീ
പേയ്മെന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും ചീഫ്
എക്സിക്യൂട്ടീവ് ഓഫീസറുമായ ആകാശ് സിന്‍ഹ പറഞ്ഞു.
യെസ്
ബാങ്കിന്റെ തകര്‍ച്ച മൂലം പേയ്‌മെന്റ് അപ്ലിക്കേഷന്‍ ഫോണ്‍പേയും
വിഷമത്തിലായിരുന്നു.യു.പി.ഐ പേയ്‌മെന്റുകളില്‍ ഫോണ്‍പേയുടെ ഏക
പങ്കാളിയായിരുന്നു യെസ് ബാങ്ക്. മൊറട്ടോറിയത്തെ തുടര്‍ന്ന് യു.പി.ഐ
പ്ലാറ്റ്‌ഫോം താല്‍ക്കാലികമായി പരാജയപ്പെട്ടിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine