3 വര്‍ഷം കൊണ്ട് ബാങ്കുകള്‍ക്ക് കിട്ടിയത് ₹8,000 കോടി! മിനിമം ബാലന്‍സ് വരുമാന മാര്‍ഗമാക്കി പൊതുമേഖല ബാങ്കുകള്‍

പിഴത്തുക പിരിച്ചവരില്‍ രാജ്യത്ത ഒന്നാമത്തെ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പിന്നിലാണ്.
Public sector banks
Public sector bankscanva
Published on

രാജ്യത്തെ 12 പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷം കൊണ്ട് മിനിമം ബാലന്‍സ് പിഴയായി പിരിച്ചെടുത്തത് 8,000 കോടി രൂപ. ഏറ്റവും കൂടുതല്‍ പിഴത്തുക പിരിച്ചവരില്‍ രാജ്യത്ത ഒന്നാമത്തെ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പിന്നിലാണ്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.

പിഴത്തുക ഈടാക്കുന്നതില്‍ മുന്നിലുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 2023-22025 സാമ്പത്തിക വര്‍ഷത്തിനിടയില്‍ 1,577.87 കോടി രൂപയാണ് പിഎന്‍ബി മിനിമം ബാലന്‍സില്ലാത്തതിന് ഈടാക്കിയത്. രണ്ടാംസ്ഥാനത്ത് ബാങ്ക് ഓഫ് ബറോഡയാണ്. 1,272.17 കോടി രൂപയാണ് അവര്‍ കരസ്ഥമാക്കിയത്.

ഇന്ത്യന്‍ ബാങ്ക് 1,166.27 കോടി രൂപയും കനാറ ബാങ്ക് 1,027.23 കോടി പിഴയായി പിടിച്ചു. പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് നമ്പര്‍ വണ്‍ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ സ്ഥാനം. 932.82 കോടി രൂപയാണ് ഇക്കാലയളവില്‍ എസ്.ബി.ഐ പിരിച്ചെടുത്തത്.

മറ്റ് പൊതുമേഖല ബാങ്കുകള്‍ മിനിമം ബാലന്‍സില്‍ പിടിച്ചെടുത്ത പിഴത്തുക

  • ബാങ്ക് ഓഫ് ഇന്ത്യ ₹ 540.07 കോടി

  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ₹ 495.75 കോടി

  • ബാങ്ക് ഓഫ് മഹാരാഷ്ട്ര ₹ 428.32 കോടി

  • സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ₹ 383.31 കോടി

  • യുകോ ബാങ്ക് ₹ 115.29 കോടി

  • പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് ₹ 110.12 കോടി

  • ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ₹ 43.61 കോടി

ബാങ്കുകളുടെ ബോര്‍ഡ് അംഗീകരിച്ച നയങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് ഈ ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന് പാര്‍ലമെന്റില്‍ വച്ച രേഖകളില്‍ പറയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകള്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി എസ്എംഎസ് സൗകര്യങ്ങള്‍ നല്‍കുന്നതിന് ഏകദേശം 3,388 കോടി രൂപ ഈടാക്കിയിട്ടുണ്ട്. 2020 മുതല്‍ എസ്ബിഐ ഈ ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

എസ്.എം.എസ് സേവനം നല്കിയ വകയില്‍ ബാങ്കുകള്‍ക്ക് ലഭിച്ച വരുമാനം

  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ₹ 1,188.14 കോടി

  • കനറാ ബാങ്ക് ₹ 506.28 കോടി

  • പഞ്ചാബ് നാഷണല്‍ ബാങ്ക് ₹ 360.45 കോടി

  • ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ₹ 204.89 കോടി

  • ബാങ്ക് ഓഫ് ബറോഡ ₹ 202.42 കോടി

  • ബാങ്ക് ഓഫ് ഇന്ത്യ ₹ 183.78 കോടി

  • ഇന്ത്യന്‍ ബാങ്ക് ₹ 182.49 കോടി

  • ബാങ്ക് ഓഫ് മഹാരാഷ്ട്ര ₹ 117.86

  • യുകോ ബാങ്ക് ₹ 113.27 കോടി

  • പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് ₹ 19.77 കോടി

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com