

ഡിജിറ്റല്‍ സാമ്പത്തിക സേവന സ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പെയ്ടീഎം) ഡിസംബര്‍ പാദത്തില്‍ തങ്ങളുടെ ഏകീകൃത അറ്റ നഷ്ടം 392 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 778.4 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1456.1 കോടി രൂപയില്‍ നിന്ന് 42 ശതമാനം ഉയര്‍ന്ന് 2062.2 കോടി രൂപയായി. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 2.89 ശതമാനം ഇടിഞ്ഞ് 529.9 രൂപയിലെത്തി.
അവലോകന പാദത്തില്‍ പ്രവര്‍ത്തന ലാഭത്തിന്റെ ലക്ഷ്യം കൈവരിച്ചതായി പെയ്ടീഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപകടസാധ്യതകളില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍ മുന്നോട്ടും മെച്ചപ്പെട്ട വളര്‍ച്ച തങ്ങള്‍ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine