
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ജനുവരി 22ന് രാജ്യത്തെ ബാങ്കുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയെല്ലാം 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും അന്നേദിവസം പൊതുഅവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, അസം, ഉത്തരാഖണ്ഡ്, ഗോവ, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിലവില്‍ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ പല സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയാണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡിലും പുതുച്ചേരിയിലും അവധിയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine