₹15,000 വരെയുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്ക് ഒടിപി ഇല്ല, ആര്‍.ബി.ഐ യുടെ പുതിയ നിര്‍ദേശങ്ങള്‍ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?

ആഭ്യന്തര ഇടപാടുകള്‍ക്ക് മാത്രമുണ്ടായിരുന്ന ഇളവുകള്‍ ഇനി മുതല്‍ അന്താരാഷ്ട്ര ഇടപാടുകള്‍ക്കും ബാധകമാകും
OTP for Transactions
canva
Published on

ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ആവര്‍ത്തന ഇടപാടുകള്‍ക്കായുള്ള (Recurring transactions) ഇ-മാന്‍ഡേറ്റ് ചട്ടങ്ങളില്‍ വന്‍ പരിഷ്‌കാരവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI). പുതിയ ചട്ടക്കൂട് അനുസരിച്ച് 15,000 രൂപ വരെയുള്ള ഓട്ടോ-ഡെബിറ്റ് ഇടപാടുകള്‍ക്ക് ഇനി ഓരോ തവണയും ഒടിപി (OTP) നല്‍കേണ്ടതില്ല.

ഇന്‍ഷുറന്‍സിനും മ്യൂച്വല്‍ ഫണ്ടിനും ലക്ഷം രൂപ വരെ

നിലവില്‍ ആഭ്യന്തര ഇടപാടുകള്‍ക്ക് മാത്രമുണ്ടായിരുന്ന ഇളവുകള്‍ ഇനി മുതല്‍ അന്താരാഷ്ട്ര ഇടപാടുകള്‍ക്കും ബാധകമാകും. പുതിയ മാറ്റങ്ങള്‍ പ്രകാരം 15,000 രൂപ വരെയുള്ള സബ്സ്‌ക്രിപ്ഷനുകള്‍, ഇഎംഐ, യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവയ്ക്ക് ഓരോ മാസവും ഒടിപി നല്‍കേണ്ടതില്ല. ആദ്യ തവണ മാന്‍ഡേറ്റ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാത്രം അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍ (AFA) നടത്തിയാല്‍ മതിയാകും.

ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം (SIP), ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഒടിപി ഇല്ലാതെ ഇ-മാന്‍ഡേറ്റ് വഴി പണമടയ്ക്കാം.

ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് മാന്‍ഡേറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റാനോ, താല്‍ക്കാലികമായി നിര്‍ത്താനോ (Pause), റദ്ദാക്കാനോ ഉള്ള പൂര്‍ണ അധികാരം ഉണ്ടായിരിക്കും.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല

ഇടപാടുകള്‍ ലളിതമാക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. പണം ഈടാക്കുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുന്‍പെങ്കിലും വ്യാപാരിയുടെ പേര്, തുക, തീയതി എന്നിവ ഉള്‍പ്പെടുത്തിയുള്ള 'പ്രീ-ഡെബിറ്റ് അലേര്‍ട്ട്' (Pre-debit alert) ബാങ്കുകള്‍ നല്‍കണം. തെറ്റായ ഇടപാടോ തട്ടിപ്പോ ശ്രദ്ധയില്‍പ്പെട്ടാല്‍ പേയ്മെന്റ് നടത്തുന്നതിന് മുന്‍പ് തന്നെ അത് റദ്ദാക്കാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. കൂടാതെ, തെതറ്റായ ഇടപാടുകള്‍ നടന്നാല്‍ ഉപയോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ കൃത്യമായ സംവിധാനം ബാങ്കുകള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായോ തട്ടിപ്പ് വഴിയോ പണം നഷ്ടപ്പെട്ടാല്‍, അത് കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല (Zero-liability policy).

ഇ-മാന്‍ഡേറ്റ് സേവനം നല്‍കുന്നതിന് ഉപയോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ അധിക നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഇടപാടിന് മുന്‍പുള്ള അറിയിപ്പുകള്‍ എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ സ്വീകരിക്കാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് നല്‍കണമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഉപയോക്താക്കളുടെ സമയം ലാഭിക്കാനും ഒപ്പം സുരക്ഷ ഉറപ്പാക്കാനും ഈ പുതിയ ഏകീകൃത ചട്ടക്കൂട് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RBI eases e-mandate rules by removing OTP for recurring transactions up to ₹15,000 while strengthening user control and security.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com