

ഐഡിബിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനിയെ ഏറ്റെടുക്കാനുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ നീക്കം പാളി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുത്തൂറ്റ് ഫിനാന്‍സിന് ഇക്കാര്യത്തില്‍ നിരാക്ഷേപപത്രം നിരസിച്ചതിനെ തുടര്‍ന്നാണിത്.
ഐഡിബിഐ എഎംസിയെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിരാക്ഷേപപത്രത്തിനായി റിസര്‍വ് ബാങ്കിനെ മുത്തൂറ്റ് ഫിനാന്‍സ് സമീപിച്ചിരുന്നു. മ്യൂച്വല്‍ ഫണ്ടുകളുടെ പ്രായോജകരാകുക, എഎംസിയുടെ ഉടമസ്ഥത സ്വന്തമാക്കുക എന്നതെല്ലാം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രംഗവുമായി ബന്ധപ്പെട്ടതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് അനുമതി നിരസരിച്ചിരിക്കുന്നത്. അതിനെ തുടര്‍ന്ന് ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോകാനില്ലെന്ന് സെബിയെ മുത്തൂറ്റ് ഫിനാന്‍സ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഐഡിബിഐ എഎംസിയെയും ഐഡിബിഐ മ്യൂച്വല്‍ ഫണ്ട് ട്രസ്റ്റി കമ്പനിയെയും ഏറ്റെടുക്കാനുള്ള ധാരണയില്‍ 2019 നവംബറിലാണ് മുത്തൂറ്റ് ഫിനാന്‍സ് എത്തിയത്. ഈ നീക്കത്തിലൂടെ മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് രംഗത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine