നബാർഡിൽ നിന്ന് ആർബിഐ പിന്മാറി

നബാർഡിലേയും നാഷണൽ ഹൗസിംഗ് ബാങ്കിലെയും (NHB) ഓഹരി പങ്കാളിത്തം പൂർണമായും വിറ്റഴിച്ച് ആർബിഐ. നബാർഡിലെ ഓഹരി പങ്കാളിത്തം 20 കൊടി രൂപയ്ക്കും എൻഎച്ച്ബിയിലേത് 1,450 കോടി രൂപയ്ക്കുമാണ് വിറ്റത്.

ഇതോടെ രണ്ട് ധനകാര്യ സ്ഥാപനങ്ങളിലും കേന്ദ്ര സർക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.

നരസിംഹം കമ്മിറ്റി -II യുടെ ശുപാർശ പ്രകാരമാണ് ഓഹരി വിറ്റഴിക്കൽ നടത്തിയതെന്ന് ആർബിഐ പ്രസ്‌താവനയിൽ പറയുന്നു. ബാങ്ക് തന്നെ തയ്യാറാക്കിയ പേപ്പറിലും ഇതേ കാര്യം ശുപാർശ ചെയ്തിരുന്നു.

നബാർഡിന്റെ ഓഹരി വിറ്റഴിക്കൽ ഫെബ്രുവരി 26 നും എൻഎച്ച്ബിയുടേത് മാർച്ച് 19 നും പൂർത്തീകരിച്ചു. നബാർഡിന്റെ ഓഹരി വിറ്റഴിക്കൽ രണ്ടു ഘട്ടങ്ങളിലായാണ് നടന്നത്.

മുൻപ് നബാർഡിൽ ആർബിഐയ്ക്ക് 72.5 ശതമാനം ഓഹരി വിഹിതമുണ്ടായിരുന്നു. 1,450 കോടി രൂപയായിരുന്നു ഇതിന്റെ മൂല്യം. ഇതിൽ 71.5 ശതമാനം ഒക്ടോബർ 2010 ന് ഡൈവെസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള ഓഹരികളാണ് ഇപ്പോൾ വിറ്റത്. എൻഎച്ച്ബിയിൽ ആർബിഐയ്ക്ക് 100 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.

Related Articles
Next Story
Videos
Share it