റിക്കറിംഗ് നിക്ഷേപ പലിശ നിരക്ക് എസ്.ബി.ഐ 0.15 % കുറച്ചു

റിക്കറിംഗ് നിക്ഷേപ പലിശ നിരക്ക്   എസ്.ബി.ഐ 0.15 % കുറച്ചു
Published on

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്കറിംഗ് നിക്ഷേപങ്ങളുടെ പലിശനിരക്ക് 0.15 ശതമാനം കുറച്ചു. പുതുക്കിയ നിരക്ക് ഈ മാസം പത്തിന് പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ളതാണ് എസ്.ബി.ഐ യിലെ റിക്കറിംഗ് നിക്ഷേപങ്ങള്‍.

ഉപഭോക്താവിന് എസ്.ബി.ഐയില്‍ 6.25 ശതമാനം ആര്‍.ഡി പലിശ ലഭിച്ചിരുന്നത് 6.10 ശതമാനമായി കുറയും. ഉയര്‍ന്ന പ്രതിമാസ തുകയ്ക്ക് പരിധിയില്ല. അതേസമയം, ഓരോ ആര്‍.ഡിക്കും നിക്ഷേപ കാലാവധിയിലുടനീളം ഒരേ പലിശനിരക്കായിരിക്കും. പ്രതിമാസം 100 രൂപ മുതലുള്ള റിക്കറിംഗ് നിക്ഷേപങ്ങളാണ് എസ്.ബി.ഐയിലുള്ളത്.

ഒന്നു മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള വിവിധ സ്ഥിര  നിക്ഷേപങ്ങളുടെ പലിശയില്‍ 0.15 ശതമാനം കുറവു വരുത്തിയിരുന്നു. ഏഴ് ദിവസം മുതല്‍ ഒരുവര്‍ഷത്തിന് താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ മാറ്റമില്ല. ഒരുവര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്ക് നേരത്തേ 6.25 ശതമാനം പലിശ ഉപഭോക്താവിന് ലഭിച്ചിരുന്നു. 6.10 ശതമാനമാണ് ഈയിടെ പുതുക്കിയ പലിശ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com