

1994 ല്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് പറഞ്ഞതാണിത്. എന്നാല്‍ അദ്ദേഹം അര്‍ത്ഥമാക്കിയത് എന്താണെന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ ലോകം ഏകദേശം രണ്ടു പതിറ്റാണ്ടു കാലമെടുത്തു. ഇന്ന് പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന്റെ സുസ്ഥിരതയെയും ഭാവി ബാങ്കിംഗിന്റെ (ബാങ്ക് 4.0) പരിണാമത്തില്‍ ടെക്നോളജി, ഫിന്‍ടെക്, ഓണ്‍ലൈന്‍, മൊബീല്‍ ബാങ്കിംഗ് മുതലായവയുടെ പങ്കിനെയും കുറിച്ച് സജീവമായി ചര്‍ച്ച ചെയ്ത് വരികയാണ്. 2021 ല്‍ ബാങ്ക് 5.0 നെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ഡിജിറ്റല്‍ വായ്പകളാണ്(Digital Lending) ഇന്ത്യയിലെ ഫിന്‍ടെക് വിപ്ലവത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. ഡിജിറ്റല്‍ വായ്പകളില്‍ സാധാരണയായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തിയുള്ള എല്ലാവിധ വായ്പാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നു. അതിലൂടെ കടം വാങ്ങുന്നയാള്‍ വായ്പാദാതാവുമായി നേരിട്ട് ബന്ധപ്പെടുന്നു.
ആകെ വായ്പയുടെ ഒരു ചെറിയ ശതമാനം മാത്രമാണെങ്കിലും ഡിജിറ്റല്‍ വായ്പ ഇന്ന് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിതരണം ചെയ്യുന്ന വായ്പകളില്‍ ഭൂരിഭാഗവും വ്യക്തിഗത വായ്പകളാണ്. ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഡിജിറ്റല്‍ വായ്പകളില്‍ 87 ശതമാനവും ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവിലേക്കുള്ളത്. എന്നാല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (NBFC) കാര്യത്തില്‍ ഡിജിറ്റലായി വിതരണം ചെയ്യുന്ന വായ്പകളില്‍ ഭൂരിഭാഗവും 30 ദിവസത്തില്‍ കുറഞ്ഞ കാലയളവിലേക്കുള്ളതാണ് (37.5 ശതമാനം).
2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 80 ആപ്ലിക്കേഷന്‍ സ്റ്റോറുകളിലായി ഇന്ത്യന്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഏകദേശം 1100 വായ്പാ ആപ്പുകള്‍ ലഭ്യമാണ്.
കാലക്രമേണ പരാതികളുടെ എണ്ണവും കൂടി വരുന്നുണ്ട്. 2020 ജനുവരി മുതല്‍ 2021 മാര്‍ത്ത് വരെയുള്ള കാലയളവില്‍ 2500 ലേറെ പരാതികളാണ് സ്റ്റേറ്റ് ലെവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് (SLCC) കീഴില്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ച Sachet എന്ന പോര്‍ട്ടലില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ ലോക്കല്‍ പോലീസിനും മറ്റ് വിവിധ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും മുമ്പാകെ ഫയല്‍ ചെയ്ത കേസുകള്‍ വേറെ.
ഈ പശ്ചാത്തലത്തില്‍ നിയന്ത്രിത സാമ്പത്തിക മേഖലയിലെയും അനിയന്ത്രിത കമ്പനികളുടെയും ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ വശങ്ങള്‍ പഠിക്കുന്നതിനായി 2021 ജനുവരിയില്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. നിയമപരവും നിയന്ത്രണവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങള്‍, സാങ്കേതികവിദ്യ, ഉപഭോക്തൃ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് ശുപാര്‍ശകള്‍ നല്‍കി. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ പൊതുജനങ്ങളുടെയും ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ അറിയുന്നതിനായി ആര്‍ബിഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശുപാര്‍ശകള്‍ പൂര്‍ണമായി അംഗീകരിക്കപ്പെട്ടാല്‍ നിലവിലുള്ള ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമൂലമായ മാറ്റം ഉണ്ടാകുകയും ഉപയോക്താക്കള്‍ക്ക് ഗുണം ലഭിക്കുകയും ചെയ്യും.
(യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് ലേഖകന്‍. ഫോണ്‍: 7558891177)
Read DhanamOnline in English
Subscribe to Dhanam Magazine