

5 വര്‍ഷത്തില്‍ കേരളത്തിലെ മികച്ച അഞ്ച് മികച്ച എന്‍ബിഎഫ്‌സികളിലൊന്നാകുകയെന്ന ലക്ഷ്യവുമായി റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡ്. 100 ഓളം ശാഖകളുള്ള സ്ഥാപനം 2023 - 24 വര്‍ഷത്തില്‍ 175 ബ്രാഞ്ചുകളാകുമെന്നും എന്‍സിഡി പബ്ലിക് ഇഷ്യു അവതരിപ്പിക്കുമെന്നും റിലയന്റ് ക്രെഡിറ്റ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ജോസ്‌കുട്ടി സേവ്യര്‍ പറഞ്ഞു. റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ 33 ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് വര്‍ഷം കൊണ്ടാണ് ഒരു ലക്ഷം ഉപഭോക്താക്കളും 100 ബ്രാഞ്ചുകളുമെന്ന വലിയ വളര്‍ച്ച കൈവരിക്കാന്‍ തങ്ങള്‍ക്കായതെന്ന് ജോസ്‌കുട്ടി സേവ്യര്‍ വിശദമാക്കി. 2027- 28 ല്‍ കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ കമ്പനി അതിലേക്കുള്ള യാത്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ അനൂപ് മേനോന്‍ ചടങ്ങില്‍ 33 ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം നടത്തി.
വളരെ വ്യവസ്ഥാപിതമായുള്ള പ്രവര്‍ത്തനരീതി, ഗുണമേന്മയുള്ള സ്വര്‍ണവായ്പാ അടിത്തറ, ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഉപഭോക്തൃസേവനം, മികച്ച സ്റ്റാഫ്, 15-20 വര്‍ഷം വരെയുള്ള പദ്ധതികളെക്കുറിച്ചുള്ള ലക്ഷ്യബോധം എന്നിവയൊക്കെയാണ് കമ്പനിക്ക് ഈ ലക്ഷ്യത്തിലേക്കെത്താന്‍ സഹായകമാകുന്ന ഘടകങ്ങളാണെന്ന് സിഇഓ ജെയ്‌മോന്‍ ഐപ്പ് വ്യക്തമാക്കി.
ഡോര്‍ സ്‌റ്റെപ്പ് ലോണ്‍ സര്‍വീസ്, പേയ്‌മെന്റ് ഇന്റഗ്രേഷന്‍ എന്നിവ കമ്പനി നടപ്പാക്കിവരുന്നു. ബാങ്കുകളും മറ്റ് ഇതര റെഗുലേറ്ററി അതോറിറ്റികളുടെ പേയ്‌മെന്റ് ഇന്റഗ്രേഷന്‍ എന്നിവ ഇതോടെ സാധ്യമാകും. പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യത കൈവരിക്കാന്‍ ഇതോടെ സാധ്യമാകും. ഗോള്‍ഡ് ലോണ്‍ ബിസിനസിനു പുറമെ മൈക്രോഫിനാന്‍സ് ഗ്രൂപ്പ്‌ലോണുകളുടെ വളര്‍ച്ചയും കമ്പനിക്ക് ശക്തി പകരുന്നതാണെന്നും ജെയ്‌മോന്‍ ഐപ്പ് പറഞ്ഞു.
നിലവില്‍ 500-550 കോടി കമ്പനി 2028 ല്‍ 3000 കോടിയാക്കാനുള്ള ലക്ഷ്യത്തിന്റെ പാതയിലാണ് തങ്ങളെന്നാണ് റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ജെയിംസ് ജോസഫ് പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വിശദമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine