

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ നിന്നു കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് റിട്ടയര്‍മെന്റ് നല്‍കാനുള്ള പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയത്തിന്റെ നിര്‍ദേശം എക്സ്പെന്‍ഡിച്ചര്‍ വകുപ്പിന്റെ പരിഗണനയിലാണെന്നാണു സൂചന.
വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 60 ലേക്ക്് ഉയര്‍ത്തിയത് 1998ലാണ്.
അറുപത് വയസ് അല്ലെങ്കില്‍ 33 വര്‍ഷത്തെ സേവനം: ഇവയില്‍ ഏതാണോ ആദ്യം പൂര്‍ത്തിയാകുന്നതെന്നു നോക്കി സേവനം അവസാനിപ്പിക്കാനാണ് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുദ്ദേശിച്ചുള്ള ഇപ്പോഴത്തെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ഏറിയ പങ്കിലും വിരമിക്കല്‍ പ്രായം ഇപ്പോള്‍ അറുപത് വയസാണ്. എന്നാല്‍ കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും 65 വയസ് വരെ തുടരാം.
Read DhanamOnline in English
Subscribe to Dhanam Magazine