സൗദിയിലെ ബാങ്കുകളില്‍ വാട്‌സ്ആപ്പിന് വിലക്ക്; കര്‍ശന നിര്‍ദേശവുമായി 'സാമ'

ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ബാങ്കുകള്‍ സ്വന്തം ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കണം
Saudi Arabia
Riyad cityImage courtesy: Canva
Published on

ഇടപാടുകാര്‍ക്ക് വാട്ആപ്പ് പോലുള്ള ആപ്പുകളിലൂടെ വിവരങ്ങള്‍ കൈമാറുന്നതിന് സൗദി ബാങ്കുകള്‍ക്ക് വിലക്ക്. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ബാങ്ക് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതക്കും വേണ്ടിയാണ് നടപടിയെന്ന് സാമ അറിയിച്ചു.

സുരക്ഷിത ബദല്‍ വേണം

ഇടപാടുകാരുമായി ആശയവിനിമയം നടത്തുന്നതിന് സുരക്ഷിതമായ ബദലുകള്‍ ബാങ്കുകള്‍ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ ചാറ്റ്‌ബോട്ടുകളോ ഉപയോഗിക്കണം. ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക് ബാങ്ക്, സര്‍ക്കാര്‍ വെബ്‌പോര്‍ട്ടലുകളോ മറ്റ് ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കണെന്നും ഇടപാടുകാരോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.

വര്‍ധിക്കുന്ന തട്ടിപ്പുകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയിലും തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായാണ് അറബ് നാഷണല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ഫ്രോഡ് കണ്‍ട്രോള്‍ വിഭാഗം മേധാവി റിമ അല്‍ ഖത്താനി പറയുന്നത്. ഇടപാടുകാരുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ച്, വ്യാജ ജീവകാരുണ്യ സംഘടനകളുടെ പേരില്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടതായി റിമ പറയുന്നു. അടുത്തിടെ, സൗദി മാധ്യമ വിഭാഗവും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ധിച്ചു വരുന്ന വിവര സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സൗദി സെന്‍ട്രല്‍ ബാങ്ക് കര്‍ശന നടപടികളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com